തിരിച്ചെടുക്കൽ തീരുമാനം മരവിപ്പിച്ചു; ഡിവൈഎസ്‌പി ഉമേഷിന്റെ സസ്‌പെൻഷൻ തുടരും

ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ കോഴിക്കോട് കോൺഗ്രസിൽ പ്രതിഷേധം ഉയർന്നിരുന്നു.

By Senior Reporter, Malabar News
DYSP A. Umesh

കോഴിക്കോട്: സസ്‌പെൻഷനിൽ ആയിരുന്ന കോഴിക്കോട് ഡിവൈഎസ്‌പി ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ കോഴിക്കോട് കോൺഗ്രസിൽ പ്രതിഷേധം ഉയർന്നിരുന്നു.

ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ കെപിസിസി, ഡിസിസി നേതാക്കളായ നിജേഷ് അരവിന്ദ്, വിപി ദുൽഖിഫിൽ, ഡിസിസി പ്രസിഡണ്ട് കെ പ്രവീൺ കുമാർ തുടങ്ങിയവർ ആഭ്യന്തര മന്ത്രിക്കെതിരെയും പോലീസിനെതിരെയും പരസ്യമായി എതിർപ്പ് അറിയിച്ചിരുന്നു. തുടർന്ന് ഡിസിസി നേതൃത്വം ആഭ്യന്തര മന്ത്രിയെ നേരിട്ട് കണ്ട് ശക്‌തമായ എതിർപ്പ് അറിയിച്ചതോടെയാണ് തീരുമാനം മരവിപ്പിച്ചത്.

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിന് അനുകൂലമായ നിലപാടെടുക്കുകയും യുഡിഎഫ് വോട്ടർമാരെ മർദ്ദിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് ഇയാൾക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു.

2025 നവംബർ 30നാണ് വടകര ഡിവൈഎസ്‌പി ആയിരുന്ന ഉമേഷിനെ സസ്‌പെൻഡ് ചെയ്‌തത്‌. പാലക്കാട് ചെർപ്പുളശ്ശേരി സിഐ ബിനു തോമസിന്റെ ആത്‍മഹത്യാ കുറിപ്പിലെ പീഡന പരാമർശത്തിന് പിന്നാലെയായിരുന്നു സസ്‌പെൻഷൻ. എന്നാൽ, ഇരയായ യുവതി പരാതി നൽകാതിരുന്നതിനെ തുടർന്ന് മറ്റു നടപടികൾ ഉണ്ടായില്ല.

വടക്കഞ്ചേരി സിഐ ആയിരുന്നപ്പോൾ അനാശാസ്യ കേസിൽ കസ്‌റ്റഡിയിലെടുത്ത സ്‌ത്രീയെ പീഡിപ്പിച്ചു, കേസെടുക്കാതെ ഉമേഷ് വിട്ടയച്ചുവെന്നുമാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. പോലീസെന്ന ഔദ്യോഗിക പദവി ഉമേഷ് ദുരുപയോഗം ചെയ്‌തു എന്നും റിപ്പോർട്ടിൽ പറയുന്നു.

Most Read| പൊട്ടിയൊഴുകുന്ന ‘ഡീസൽ മരം’; തെക്കേ അമേരിക്കയിലെ അത്‌ഭുത പ്രതിഭാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE