ഉത്തരേന്ത്യയിൽ 6.1 തീവ്രതയുള്ള ഭൂചലനം; പരിഭ്രാന്തരായി ജനങ്ങൾ

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം. ഡെൽഹിയിലടക്കം വെള്ളിയാഴ്‌ച രാത്രി 10.30ഓടെയാണ് ഭൂചലനം രേഖപ്പെടുത്തിയത്.

പഞ്ചാബിലെ അമൃത്‌സർ, ഉത്തർപ്രദേശിലെ നോയിഡ, ഉത്തരാഖണ്ഡ്, രാജസ്‌ഥാൻ, ഹരിയാന, ജമ്മു എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്‌തു. അമൃത്‌സറിൽ 6.1 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സീസ്‌മോളജി സെന്ററിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട് ചെയ്‌തു. രാജസ്‌ഥാനിലെ ആൾവാറിൽ 4.2 രേഖപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.

അമൃത്‌സറിൽ ശക്‌തമായ ഭൂമികുലുക്കം അനുഭപ്പെട്ടതിനെ തുടർന്ന് പരിഭ്രാന്തരായ ആളുകൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി. എന്നാൽ ഇതുവരെ സംസ്‌ഥാനത്ത്‌ അപകടങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു.

Read also: സ്വർണക്കടത്ത് അന്വേഷണ മേധാവിക്ക് നേരെ അപായശ്രമം; വാഹനം തിരിച്ചറിഞ്ഞെന്ന് പൊലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE