കൊടകര കുഴൽപ്പണം; പ്രാഥമിക അന്വേഷണം ആരംഭിച്ച് ഇഡി

By News Desk, Malabar News
enforcement-directorate
Representational Image
Ajwa Travels

കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. പോലീസിൽ നിന്ന് എഫ്ഐആർ വിവരങ്ങൾ ഇഡി ശേഖരിച്ചു. കേസിന്റെ അന്വേഷണ വിവരങ്ങളും പരിശോധിച്ചു. കേസിലെ പോലീസ് അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആണ്. പോലീസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇഡി അറിയിച്ചു.

ബിജെപി നേതാക്കൾക്കെതിരെ ആരോപണം ഉന്നയിക്കപ്പെട്ട കൊടകര കേസ് ഇഡി അന്വേഷിക്കാത്തതിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇഡിയുടെ അന്വേഷണ പരിധിയിൽ വരുന്നതല്ലെന്നും പോലീസ് അന്വേഷണം തുടരട്ടെയെന്നുമുള്ള നിലപാടിലായിരുന്നു ഇതുവരെ ഇഡി.

ഇതിന് പിന്നാലെ ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി സമർപ്പിക്കപ്പെട്ടു. ഹരജിയിൽ 10 ദിവസത്തിനകം നിലപാട് അറിയിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ എൻഫോഴ്‌സമെന്റ് ഡെപ്യൂട്ടി ഡയറക്‌ടർ മുൻപാകെ പരാതി നൽകിയിരുന്നു എന്നും നടപടി സ്വീകരിച്ചില്ലെന്നും ഹരജിയിൽ പറയുന്നുണ്ട്.

Also Read: തിരൂരങ്ങാടിയിലെ ഓക്‌സിജന്‍ ബെഡ്, വെന്റിലേറ്റര്‍ ദൗര്‍ലഭ്യം; നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE