തിരൂരങ്ങാടിയിലെ ഓക്‌സിജന്‍ ബെഡ്, വെന്റിലേറ്റര്‍ ദൗര്‍ലഭ്യം; നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

By Staff Reporter, Malabar News
dowry-case-High Court of Kerala
Ajwa Travels

മലപ്പുറം: തിരൂരങ്ങാടി മണ്ഡലത്തില്‍ മതിയായ ഓക്‌സിജന്‍ ബെഡുകളോ, വെന്റിലേറ്റര്‍ സൗകര്യമോ ഇല്ലെന്ന ഹരജിയില്‍ ഹൈക്കോടതിയുടെ ഇടപെടൽ. പ്രശ്‌നം ഏറെ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഇല്ലെന്ന് ഹരജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. തുടർന്ന് പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. മലപ്പുറം ജില്ലയില്‍ എത്രപേര്‍ കോവിഡ് വാക്‌സിനായി പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന കണക്ക് ഉൾപ്പടെ കോടതിക്ക് കൈമാറാനാണ് നിര്‍ദ്ദേശം.

അതേസമയം സൗകര്യങ്ങള്‍ ഒരുക്കാന്‍ ഉടന്‍ തന്നെ ശ്രമിക്കുമെന്ന് എജി വ്യക്‌തമാക്കി. ചൊവ്വാഴ്‌ച ഹരജികള്‍ കോടതി വീണ്ടും പരിഗണിക്കും.

Read Also: ഡെൽറ്റ തീവ്രവ്യാപന ശേഷിയുള്ള വകഭേദം; രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമാകാൻ ഇടയാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE