നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആത്‌മധൈര്യം പകരാൻ ഇനി വീടുകളിൽ മെഡിക്കൽ സംഘമെത്തും

By Desk Reporter, Malabar News
Medical teams will now visit homes to reassure those under covid's care
Representational Image
Ajwa Travels

മലപ്പുറം: കോവിഡിനെ അതിജീവിക്കാൻ ആത്‌മധൈര്യം നൽകുന്ന പദ്ധതിയുമായി പൊന്നാനി നഗരസഭ രംഗത്ത്. നഗരസഭാ പരിധിയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിലേക്ക് ഇനി മെഡിക്കൽ സംഘമെത്തും. കോവിഡ് പോസിറ്റീവ് ആയവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും മാനസികവും ശാരീരികവുമായ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം.

മുഴുവൻ കോവിഡ് ബാധിതരുടെയും ആരോഗ്യനില പരിശോധിച്ച് ഉറപ്പുവരുത്തും. ഡോക്‌ടറും നഴ്‌സും അടങ്ങുന്ന സംഘമാണ് പിപിഇ കിറ്റ് ധരിച്ച് വീടുകളിലേക്ക് എത്തുക. ആവശ്യമുള്ളവർക്ക് കൗൺസലിങും നൽകുന്നുണ്ട്. കോവിഡിനെ അതിജീവിക്കാനുള്ള ആത്‌മധൈര്യം നൽകുന്നതിനും കോവിഡ് ബാധിതർക്ക് അവരുടെ ശാരീരിക പ്രശ്‌നങ്ങൾ തുറന്നു പറയുന്നതിനും വേണ്ടിയാണ് പദ്ധതി ആസൂത്രണം ചെയ്‌തിരിക്കുന്നത്.

വിദഗ്‌ധ ചികിൽസ ആവശ്യമുള്ളവരെ കണ്ടെത്തി അവരെ ആശുപത്രികളിലേക്കും കോവിഡ് പരിചരണ കേന്ദ്രങ്ങളിലേക്കും മാറ്റാനും നടപടി സ്വീകരിക്കുന്നുണ്ട്. നേരത്തെ നഗരസഭയിലെ കോവിഡ് ബാധിതർക്കായി ടെലി കൗൺസലിങ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നേരിട്ടെത്തി പരിശോധിക്കാൻ മെഡിക്കൽ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.

തൃശൂർ കേന്ദ്രമായുള്ള സെന്റ് അസീസി പ്രൊവിഡൻഷ്യലുമായി സഹകരിച്ചാണ് നഗരസഭ പദ്ധതി നടപ്പാക്കുന്നത്. നഗരസഭയിലെ 14ആം വാർഡിൽ പദ്ധതിക്ക് തുടക്കമായി. നഗരസഭ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം പദ്ധതി ഉൽഘാടനം ചെയ്‌തു.

Malabar News:  പ്രായമായവര്‍ക്കും കിടപ്പുരോഗികള്‍ക്കും നാളെ മുതല്‍ വാക്‌സിനേഷന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE