പ്രായമായവര്‍ക്കും കിടപ്പുരോഗികള്‍ക്കും നാളെ മുതല്‍ വാക്‌സിനേഷന്‍

By Staff Reporter, Malabar News
covid vaccination kerala is far behind
Representational Image
Ajwa Travels

കണ്ണൂര്‍: കോര്‍പറേഷന്‍ പരിധിയിലെ കിടപ്പുരോഗികള്‍ക്കും പ്രായമായവര്‍ക്കുമുള്ള വാക്‌സിനേഷന്‍ ബുധനാഴ്‌ച മുതൽ ആരംഭിക്കും. കോര്‍പറേഷനില്‍ നടന്ന ജാഗ്രതാസമിതി യോഗത്തിലാണ് തീരുമാനം.

കസാനകോട്ട വാര്‍ഡിലാണ് നാളെ വാക്‌സിനേഷന്‍ ആരംഭിക്കുക. ആവശ്യമായ വാക്‌സിന്‍ ആരോഗ്യവകുപ്പ് ലഭ്യമാക്കും. ജീവനക്കാരും വാഹനവും ഉള്‍പ്പടെയുള്ള മറ്റു സൗകര്യങ്ങള്‍ കോര്‍പറേഷന്‍ ഏര്‍പ്പെടുത്തും. പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു.

മേയര്‍ ടിഒ മോഹനന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ കെ ശബീന, സ്‌ഥിരംസമിതി അധ്യക്ഷന്‍മാരായ മാര്‍ട്ടിന്‍ ജോര്‍ജ്, സുരേഷ് ബാബു എളയാവൂര്‍, ഷമീമ ടീച്ചര്‍, സിയാദ് തങ്ങള്‍, ഷാഹിന മൊയ്‌ദീന്‍, കൗണ്‍സിലര്‍ മുസ്‌ലിഹ് മഠത്തില്‍, ടൗണ്‍ എസ്ഐ സി ഷൈജു, ഡെപ്യൂട്ടി തഹസില്‍ദാര്‍ അഖിലേഷ്, ഡോ. ഒടി രാജേഷ്, ഡോ ദീപേഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി മനോജ് തുടങ്ങിയവരും പങ്കെടുത്തു.

Malabar News: കോവിഡ് പിടിമുറുക്കുമ്പോഴും അലസത തുടർന്ന് ജനം; ജില്ലയിൽ രജിസ്‌റ്റർ ചെയ്‌തത്‌ 1.8 ലക്ഷം കേസുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE