ജില്ലക്ക് അരലക്ഷം വാക്‌സിൻ; വിതരണം നാളെയും മറ്റന്നാളും, രജിസ്‌ട്രേഷൻ ഇന്ന് മുതൽ

By Trainee Reporter, Malabar News
kannur covid vaccine
Ajwa Travels

കണ്ണൂർ: ജില്ലയിൽ അരലക്ഷം വാക്‌സിൻ കൂടി എത്തുമെന്ന് കളക്‌ടർ ടിവി സുഭാഷ്‌ അറിയിച്ചു. ഇവയുടെ വിതരണം നാളെയും മറ്റന്നാളും ജില്ലയിൽ നടക്കുമെന്നും കളക്‌ടർ അറിയിച്ചു. ബുക്കിംഗ് ഇന്ന് വൈകീട്ട് മൂന്ന് മുതൽ കോവിൻ വെബ്‌സൈറ്റിലൂടെ നടത്താം.

25,000 പേർക്ക് ആദ്യ ഡോസും 25,000 പേർക്ക് രണ്ടാം ഡോസുമാണ് നാളെയും മറ്റന്നാളുമായി വിതരണം നടത്തുക. ഒന്നാം ഡോസ് ലഭിച്ച് ഏറ്റവും അധിക ദിവസം കഴിഞ്ഞവർക്ക് മുൻഗണന നൽകും. തദ്ദേശ സ്‌ഥാപനങ്ങളിലെ ജനസംഖ്യയും നിലവിൽ വാക്‌സിൻ എത്ര ശതമാനം പേർക്ക് ലഭിച്ചു എന്നതും അടിസ്‌ഥാനമാക്കിയായിരിക്കും ആദ്യ ഡോസിന്റെ വിതരണം. പരീക്ഷയിൽ പങ്കെടുക്കേണ്ട വിദ്യാർഥികൾ, വിദേശത്ത് പോകേണ്ടവർ എന്നിവർക്ക് പരിഗണന നൽകുമെന്നും അധികൃതർ അറിയിച്ചു.

കൂടാതെ, പൊതുഗതാഗതവുമായി ബന്ധപ്പെട്ട ജീവനക്കാർ, ഓട്ടോ-ടാക്‌സി തൊഴിലാളികൾ, കച്ചവടക്കാർ, ബാർബർമാർ, സ്‌റ്റുഡിയോ തുടങ്ങിയ സ്വയം തൊഴിൽ ചെയ്യുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ, മൽസ്യത്തൊഴിലാളികൾ, അതിഥിത്തൊഴിലാളികൾ, നിർമാണ മേഖലയിലെ തൊഴിലാളികൾ, എൽപിജി വിതരണ തൊഴിലാളി, ഹോട്ടലിലെയും കഥകളിലെയും ഡെലിവറി ബോയ്‌സ്‌ തുടങ്ങി പൊതുജനങ്ങളുമായി അടുത്ത് ഇടപെടുന്നവർക്ക് വാക്‌സിനേഷന് മുൻഗണന നൽകും.

ഇതിനായി തദ്ദേശ സ്‌ഥാപന അടിസ്ഥാനത്തിൽ മുൻഗണനാ പട്ടിക തയ്യാറാക്കി സ്‌പോർട് രജിസ്‌ട്രേഷൻ നടത്തും.

Read Also: നടി ആക്രമിക്കപ്പെട്ട കേസ്; മാപ്പുസാക്ഷിയായ വിഷ്‌ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE