സ്വപ്‌ന സുരേഷിനെ ഇഡി ഇന്നും ചോദ്യം ചെയ്യും

By Staff Reporter, Malabar News
Life Mission Fraud; Swapna Suresh
Ajwa Travels

കൊച്ചി: സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇന്നും സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഇഡി ഓഫിസിൽ ഹാജരാകാൻ സ്വപ്‌നയ്‌ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ സ്വപ്‌നയെ ഇഡി അഞ്ച് മണിക്കൂർ ചോദ്യം ചെയ്‌തിരുന്നു. കോടതിയില്‍ സ്വപ്‌ന നല്‍കിയ 164 രഹസ്യ മൊഴിയുടെ അടിസ്‌ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

കോടതിയിൽ നൽകിയ മൊഴിയില്‍ സ്വപ്‌ന ഉറച്ചു നിന്നതായാണ് സൂചന. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയും മുൻ മന്ത്രി കെടി ജലീൽ, മുൻ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ എന്നിവർക്കെതിരെയും സ്വപ്‌നയുടെ രഹസ്യമൊഴിയിൽ ഗുരുതരമായ ആരോപണങ്ങളുണ്ട്. സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിക്ക് പിന്നിലെ ഗൂഢാലോചന കേസിൽ സാക്ഷിയായ സരിത എസ് നായർ ഇന്ന് രഹസ്യമൊഴി നൽകും.

തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ വൈകീട്ട് മൂന്നരക്കാണ് രഹസ്യമൊഴി നൽകുന്നത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് പറയണമെന്നാവശ്യപ്പെട്ട് പിസി ജോർജ് തന്നെ സമീപിച്ചതായി സരിത നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.

Read Also: പാലക്കാട് യുവാവിന്റെ മരണം തലയ്‌ക്കടിയേറ്റ് തന്നെ; പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE