മലപ്പുറം: എടപ്പാൾ മേൽപ്പാലം ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ മുഖ്യാതിഥിയായും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ വിശിഷ്ടാതിഥിയായും ചടങ്ങിൽ പങ്കെടുക്കും.
മലപ്പുറം ജില്ലയിൽ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായി നിർമിക്കുന്ന ആദ്യ മേൽപ്പാലമാണിത്. എടപ്പാൾ ജംങ്ഷനിൽ കോഴിക്കോട് തൃശൂർ റോഡിന് മുകളിലൂടെയാണ് മേൽപ്പാലം ഒരുക്കിയിരിക്കുന്നത്.
കിഫ്ബിയിൽ നിന്ന് 13.68 കോടി ചിലവഴിച്ചാണ് പാലം നിർമിച്ചത്. രണ്ട് വരി ഗതാഗതത്തിന് അനുയോജ്യമായ രീതിയിൽ 259 മീറ്റർ നീളത്തിലാണ് നിർമാണം.
തൃശൂർ കുറ്റിപ്പുറം പാതയിൽ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജംങ്ഷനാണ് എടപ്പാൾ. നാല് റോഡുകൾ സംഗമിക്കുന്ന ജംങ്ഷനിലെ ഗതാഗതക്കുരുക്കിന് മേൽപ്പാലം പരിഹാരമാകും. മേൽപ്പാലത്തിന് അനുബന്ധമായി പാർക്കിംഗ് സൗകര്യങ്ങളും മറ്റും ഒരുക്കിയിട്ടുണ്ട്. പൂർണമായും സർക്കാർ സ്ഥലത്തിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്.
Most Read: ഒമൈക്രോൺ; സംസ്ഥാനത്ത് എത്തുന്നവർക്ക് ഇന്നുമുതൽ നിർബന്ധിത ക്വാറന്റെയ്ൻ