എടപ്പാൾ മേൽപ്പാലം ഉൽഘാടനം; കേസെടുക്കാൻ ശുപാർശ ചെയ്യണം- ബിന്ദു കൃഷ്‌ണ

By Trainee Reporter, Malabar News
Bindhu-Krishna
ബിന്ദു കൃഷ്‌ണ
Ajwa Travels

മലപ്പുറം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടന്ന എടപ്പാൾ മേൽപ്പാലത്തിന്റെ ഉൽഘാടന ചടങ്ങിനെതിരെ ആരോപണവുമായി കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്‌ണ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്ന ജനങ്ങളെ കൊള്ളയടിച്ച ആഭ്യന്തര വകുപ്പിനോട് മി(നി)സ്‌റ്റർ മരുമകന് എതിരെ കേസ് എടുക്കാൻ ആരോഗ്യവകുപ്പ് മന്ത്രി ശുപാർശ ചെയ്യണമെന്ന് ബിന്ദു കൃഷ്‌ണ ആവശ്യപ്പെട്ടു.

ഉൽഘാടന ചിത്രം സഹിതം ഫേസ്ബുക്ക് വഴിയാണ് ഇവർ പ്രതികരണം നടത്തിയത്. തൃശ്ശൂർ-കുറ്റിപ്പുറം സംസ്‌ഥാന പാതയിലെ എടപ്പാൾ മേൽപ്പാലം വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലായിരുന്നു ഇന്നലെ ഉൽഘാടനം ചെയ്‌തത്‌. ചടങ്ങിൽ മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, വി അബ്‌ദുറഹ്‌മാൻ, മുൻ മന്ത്രി കെടി ജലീൽ, ഇടി മുഹമ്മദ് ബഷീർ എംപി തുടങ്ങിയവർ പങ്കെടുത്തിരുന്നു.

ഒമൈക്രോൺ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത്‌ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനിടെ മേൽപ്പാലത്തിന്റെ ഉൽഘാടന ചടങ്ങിൽ ആളുകൾ ഒത്തുകൂടിയതിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ അടക്കം രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. ആയിരകണക്കിന് ആളുകളാണ് ചടങ്ങിൽ ഒത്തുകൂടിയിരുന്നത്. വിദേശത്ത് നിന്ന് വന്നവരടക്കം പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് ആക്ഷേപം. ഇത് പ്രവാസ ലോകത്തുനിന്നും വൻ വിമർശനത്തിന് ഇടയാക്കിയിരുന്നു.

Most Read: തിരുവല്ല ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ സംഘർഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE