പെരിഞ്ചേരിയിൽ എട്ടര കിലോ കഞ്ചാവ് കണ്ടെടുത്തു

By Trainee Reporter, Malabar News
gunja case malappuram
Representtional Image

തിരൂർ: മലപ്പുറം ജില്ലയിലെ ഒഴൂർ പെരിഞ്ചേരിയിൽ എട്ടര കിലോ കഞ്ചാവ് കണ്ടെടുത്തു. പ്രദേശത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ചില്ലറ വിൽപനക്കാർക്ക് എത്തിക്കാൻ സൂക്ഷിച്ചിരുന്ന കഞ്ചാവാണെന്നാണ് എക്‌സൈസിന്റെ പ്രാഥമിക നിഗമനം.

വിപണിയിൽ രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് ഉദ്യോഗസ്‌ഥർ പറഞ്ഞു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ബി സുമേഷ്, പ്രിവന്റീവ് ഓഫീസർ ടി യൂസുഫലി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഗിരീഷ്, സുമേഷ്, ഡ്രൈവർ പ്രമോദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Also Read: തൊഴില്‍ വകുപ്പ് കിറ്റെക്‌സിന് നല്‍കിയ നോട്ടീസ് പിന്‍വലിച്ചു

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE