ജയ്പൂർ: എട്ടുവയസുകാരിയെ ബലാൽസംഗം ചെയ്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പൊട്ടകിണറ്റിലെറിഞ്ഞു. രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. അമ്മയോടൊപ്പം വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയശേഷം ബലാൽസംഗം ചെയ്തു. ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം സമീപത്തെ പൊട്ടകിണറ്റില്‍ എറിഞ്ഞു.
ശനിയാഴ്ച രാത്രി പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടില്‍നിന്ന് 300 മീറ്റര്‍ അകലെയുള്ള പൊട്ടകിണറ്റില്‍ നിന്ന് ലഭിച്ചതായി ഛോട്ടി സദ്രി പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ രവീന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.