എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; ഷാറുഖ് സെയ്‌ഫിക്കെതിരെ യുഎപിഎ ചുമത്തി

ചോദ്യം ചെയ്യലിൽ നിന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച സൂചനകളുടെ അടിസ്‌ഥാനത്തിലാണ്‌ തീരുമാനം. യുഎപിഎ ചുമത്താനുള്ള എല്ലാ സാഹചര്യവും ഈ കേസിലുണ്ടെന്ന് കേന്ദ്ര ഏജൻസികൾ നേരത്തെ തന്നെ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.

By Trainee Reporter, Malabar News
sharukh saifi
Ajwa Travels

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്‌പ് കേസിലെ പ്രതി ഷാറുഖ് സെയ്‌ഫിക്കെതിരെ യുഎപിഎ ചുമത്തി. കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട് സമർപ്പിച്ചു. ചോദ്യം ചെയ്യലിൽ നിന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച സൂചനകളുടെ അടിസ്‌ഥാനത്തിലാണ്‌ തീരുമാനം. യുഎപിഎ ചുമത്താനുള്ള എല്ലാ സാഹചര്യവും ഈ കേസിലുണ്ടെന്ന് കേന്ദ്ര ഏജൻസികൾ നേരത്തെ തന്നെ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.

യുഎപിഎ ചേർത്താൽ മാത്രമേ എൻഐഎക്ക് കേസ് ഏറ്റെടുത്ത് പൂർണ അന്വേഷണത്തിലേക്ക് കടക്കാനാവുക. സംസ്‌ഥാന പോലീസും കേന്ദ്ര ഏജൻസികളും ഷാരൂഖിന്റെ പിതാവിനെയും ബന്ധുക്കളെയും ചോദ്യം ചെയ്‌തിരുന്നു. അവർ നൽകുന്ന വിവരങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്‌തനാണ് കേരളത്തിൽ എത്തിയ ഷാരൂഖ് സെയ്‌ഫി എന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

സംസ്‌ഥാന പോലീസിന്റെ അന്വേഷണത്തിൽ പുരോഗതിയില്ലെന്ന വിലയിരുത്തലിൽ കേന്ദ്ര ഏജൻസികൾ സമാന്തര അന്വേഷണവും നടത്തുന്നുണ്ട്. റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ), കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്‌ഥരാണ് പ്രതിയെ സഹായിച്ചവരെ കുറിച്ചുള്ള സമാന്തര അന്വേഷണം ഊർജിതമാക്കിയത്. റോ സംഘം കഴിഞ്ഞ ദിവസം എലത്തൂരിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയിരുന്നു.

Most Read: കള്ളക്കേസിൽ കുടുക്കി യുവാവിനെ മർദ്ദിച്ച സംഭവം; ഏഴ് പോലീസുകാർക്ക് എതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE