വിജയവര്‍ഗിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത് 

By Syndicated , Malabar News
Kailash_Vijayvargiya_election commission_Malabar news
Ajwa Travels

ഭോപ്പാല്‍: ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗിയക്കെതിരെ ബിജെപി നേതൃത്വത്തിന്റെ നടപടിക്ക് പുറമെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് വിജയ വര്‍ഗിയക്ക് താക്കീത് നല്‍കിയിരിക്കുന്നത്. വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് വിജയവര്‍ഗിയയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് നേതാക്കളായ ദിഗ്‌വിജയ സിംഗിനെയും കമല്‍ നാഥിനെയും ചതിയൻമാരെന്ന് പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ് വിജയവര്‍ഗിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത് അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് വിജയവര്‍ഗിയയോട് കമ്മീഷന്‍ താക്കീത് നല്‍കി.

പശ്‌ചിമ ബംഗാള്‍ ബിജെപി നേതൃത്വത്തിനിടയില്‍ ഭിന്നത വര്‍ധിച്ചതിനെ തുടര്‍ന്നാണ് കൈലാഷ് വിജയവര്‍ഗിയക്ക് കേന്ദ്രം മധ്യപ്രദേശിന്റെ ചുമതല നല്‍കിയത്. പകരം ബിജെപി ദേശീയ ജോയിയിന്റ് സെക്രട്ടറി ശിവപ്രസാദിനോട് ബംഗാളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നേതൃത്വം ആവശ്യപ്പെട്ടു.

Read also: പാര്‍ട്ടി ഉള്‍പ്പോര്; ബംഗാളില്‍ വിജയ വര്‍ഗിയയെ മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE