വയനാട്ടിൽ തിരഞ്ഞെടുപ്പ് കൺട്രോൾ റൂം തുറന്നു

By Trainee Reporter, Malabar News
election
Ajwa Travels

കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇലക്ഷൻ കൺട്രോൾ റൂം ജില്ലയിൽ പ്രവർത്തനം തുടങ്ങി. കളക്‌ടറേറ്റിൽ പ്രവർത്തനം ആരംഭിച്ച കൺട്രോൾ റൂമിൽ 1950 എന്ന നമ്പർ വഴി ബന്ധപ്പെടാം.

സിവിജിൽ ആപ്പ് വഴി ലഭിക്കുന്ന പരാതികളും കൺട്രോൾ റൂം നിരീക്ഷിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിവിധ ഏജൻസികളുടെയും സമിതികളുടെയും പ്രവർത്തനങ്ങളുടെ ഏകോപനവും ഇവിടെ നിന്നാണ്. കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങളും പരാതികളും ബന്ധപ്പെട്ട സമിതിക്ക് ഉടൻ കൈമാറുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. എഡിഎംടി ജനിൽ കുമാർ നോഡൽ ഓഫീസറും ഹുസൂർ ശിരസ്‌താർ ബി പ്രദീപ് അസിസ്‌റ്റന്റ്‌ നോഡൽ ഓഫീസറുമാണ്.

Read also: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുമരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE