ട്രെയിനിടിച്ച് ആനകൾ ചരിയുന്നത് തുടർക്കഥ; നടപടി എടുക്കാതെ അധികൃതർ

By Trainee Reporter, Malabar News
ELEPHENT ATTACK
Ajwa Travels

പാലക്കാട്: വാളയാർ വനാതിർത്തികളിൽ ട്രെയിനിടിച്ച് ആനകൾ ചരിയുന്ന സംഭവം തുടക്കഥയായിട്ടും നടപടി എടുക്കാതെ വനംവകുപ്പും റെയിൽവേയും. ജനവാസ മേഖലയോട് ചേർന്നുള്ള ഭാഗങ്ങളിൽ പോലും വൈദ്യുതി വേലി പൂർണമായി സ്‌ഥാപിച്ചിട്ടില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. റെയിൽവേ ട്രാക്കിലേക്ക് ആന ഇറങ്ങാതിരിക്കാനുള്ള ഒരു മാർഗവും അധികൃതർ ഇതുവരെ സ്വീകരിച്ചിട്ടില്ല. ട്രെയിൻ തട്ടി ചരിയുന്ന ആനകളുടെ കണക്കുകളെ കുറിച്ചും അധികൃതർക് ധാരണ ഇല്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങുന്നത് പതിവാണ്. ആശങ്കയോടെ കഴിയുന്ന കുടുംബങ്ങൾക്ക് പലപ്പോഴും ഓലപ്പടക്കമാണ് കയ്യിലുള്ള ഏക പ്രതിരോധ മാർഗം. പടക്കം പൊട്ടുന്ന ഒച്ച കേട്ട് കാടുകയറാത്ത ആനകളും ഉണ്ട്. ജനങ്ങളുടെ ശ്രമം പരാജയപ്പെട്ടാൽ കൃഷിയിടവും വീടുകളും ഉൾപ്പടെ തരിപ്പണമാക്കും. ഏക്കറ് കണക്കിന് കൃഷിയിടങ്ങളാണ് മലമ്പുഴ, കഞ്ചിക്കോട്, കിഴക്കേത്തറ, മരുതറോഡ്. കോട്ടാംപട്ടി മേഖലയിൽ കാട്ടാനക്കൂട്ടം ഉപയോഗശൂന്യമാക്കിയത്.

മതിയായ സോളാർ വേലിയോ കിടങ്ങോ തീർത്ത് ആനയെ തുരത്താനുള്ള വഴിയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനത്തിൽ വേണ്ടത്ര വെള്ളവും ഭക്ഷണവും ഉറപ്പാക്കണം, തദ്ദേശീയരെ ഉൾപ്പെടുത്തി വനപാലകരുടെ നിരീക്ഷണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് നാട്ടുകാർ മുന്നോട്ട് വെക്കുന്നത്.

Most Read: ആക്രമണം രൂക്ഷം; തെരുവ് നായകളെ കൊണ്ട് പൊറുതിമുട്ടി ജനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE