സന്ദീപ് നായരെ ചോദ്യം ചെയ്യൽ; ക്രൈംബ്രാഞ്ചിന് എതിരെ ഇഡി

By Team Member, Malabar News
sandeep nair
Ajwa Travels

തിരുവനന്തപുരം : സന്ദീപ് നായരെ ചോദ്യം ചെയ്‌ത ക്രൈംബ്രാഞ്ചിന്റെ നടപടിക്ക് എതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി നൽകിയ കോടതി ഉത്തരവ് പിൻവലിക്കണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെടും. കൂടാതെ ക്രൈംബ്രാഞ്ച് കോടതിയെ കബളിപ്പിച്ചുവെന്നാണ് ഇഡി വ്യക്‌തമാക്കുന്നത്.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയണമെന്ന് ഇഡി നിർബന്ധിച്ചതായി വെളിപ്പെടുത്തി സന്ദീപ് നായർ പരാതി നൽകിയിരുന്നു. തുടർന്നാണ് ഇഡിക്ക് എതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. എന്നാൽ  ഇക്കാര്യത്തില്‍ ഇഡിയുടെ അനുമതി തേടിയില്ലെന്ന കാര്യവും ഏജന്‍സി ചൂണ്ടിക്കാട്ടി. കൂടാതെ പരാതിയുടെ പകര്‍പ്പും നല്‍കിയിട്ടില്ലെന്ന് ഇഡി വ്യക്‌തമാക്കി.

കഴിഞ്ഞ ദിവസമാണ് ഇഡിക്ക് എതിരെയുള്ള കേസിൽ സന്ദീപ് നായരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് കോടതി അനുമതി നൽകിയത്. തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചാണ് സന്ദീപ് നായരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.

Read also : മോദിയുടെ അടിമകളാവാൻ ഉദ്ദേശമില്ല; റെയ്‌ഡിൽ പ്രതികരിച്ച് എംകെ സ്‌റ്റാലിന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE