എം ശിവശങ്കറിന് എതിരെ കുറ്റപത്രം തയ്യാറാക്കി ഇഡി; 24ന് സമര്‍പ്പിക്കും

By Team Member, Malabar News
Malabarnews_m sivasankar
Representational image
Ajwa Travels

തിരുവനന്തപുരം : കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് എതിരെയുള്ള കുറ്റപത്രം തയ്യാറായെന്ന് വ്യക്‌തമാക്കി എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ്. കുറ്റപത്രം സമര്‍പ്പിക്കാനുള്ള അനുമതി ഡിപ്പാര്‍ട്‌മെന്റില്‍ നിന്നും ലഭിച്ചെന്നും, ഡിസംബര്‍ 24ആം തീയതി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമെന്നും ഇഡി വ്യക്‌തമാക്കി.

കഴിഞ്ഞ ഓഗസ്‌റ്റ് 28ആം തീയതിയാണ് എം ശിവശങ്കര്‍ അറസ്‌റ്റിലായത്. അറസ്‌റ്റിലായി 60 ദിവസങ്ങള്‍ക്ക് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിനെ തുടര്‍ന്നാണ് ഡിസംബര്‍ 24ആം തീയതി ഇഡി കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ ശിവശങ്കറിന് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള പഴുതുകളും അടയും.

Read also : കോവിഡ് വാക്‌സിന് ഉടൻ അനുമതി നൽകും; കേന്ദ്ര ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE