സംസ്‌ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചേക്കും

By News Desk, Malabar News
KEAM 2021
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചേക്കുമെന്ന് റിപ്പോർട്. ഈ മാസം 24ന് നടത്താൻ നിശ്‌ചയിച്ച പരീക്ഷകളാണ് മാറ്റിവെക്കാന്‍ ആലോചിക്കുന്നത്. ഐഐടി, ജെഇഇ പരീക്ഷകൾ അതേദിവസം നടക്കുന്നതിനാലാണ് പരീക്ഷകള്‍ മാറ്റിവെക്കുന്നതെന്നാണ് സൂചന. അന്തിമ തീരുമാനം ഉടനെടുക്കുമെന്ന് എൻട്രൻസ് കമ്മീഷണറേറ്റ് അറിയിച്ചു.

ജൂലൈ 11ന് തീരുമാനിച്ചിരുന്ന പരീക്ഷ കോവിഡ് വ്യാപനം കണക്കിലെടുത്താണ് 24ലേക്ക് നീട്ടിവെച്ചത്. ഒന്നരലക്ഷത്തോളം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷക്ക് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിൽ എത്തിയപ്പോഴാണ് മാറ്റിവെക്കാനുള്ള ആലോചന. അതേസമയം, ജെഇഇ മെയിന്‍ പരീക്ഷയുടെ മൂന്നാം സെഷന്‍ ജൂലൈ 20 മുതല്‍ 25 വരെയും നാലാം സെഷന്‍ 27 മുതല്‍ ഓഗസ്‌റ്റ്‌ രണ്ടുവരെയുമാണ് നടക്കുക.

Also Read: കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങൾ തുടരണം; ചീഫ് സെക്രട്ടറിക്ക് കേന്ദ്രത്തിന്റെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE