തൃശൂർ: ഏറനാട് ലൈൻസ് പാക്കേജ് യാഥാർത്ഥ്യമായതോടെ വടക്കൻ ജില്ലകളിലേക്കുള്ള വൈദ്യുതി പ്രസരണം സുഗമമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സംസ്‌ഥാന ഇലക്‌ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ പ്രഥമ 400 കെ വി ട്രാൻസ്‌മിഷൻ ലൈൻ മാടക്കത്തറയിൽ നിന്നും അരീക്കോട്ടേക്ക് നിർമിച്ചതിന്റെ ഉൽഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള മാടക്കത്തറ-മലാപ്പറമ്പ് 220 കെ വി ലൈൻ- 220 കെ വി ഡബിൾ സർക്യൂട്ട് ആക്കി നല്ലളം വരെ നിർമിച്ചതിന്റെ ഉൽഘാടനവും അദ്ദേഹം നിർവഹിച്ചു.
കേരളത്തിലെ വൈദ്യുതി ഇറക്കുമതിയുടെ ഹബ്ബായ തൃശൂരിൽ നിന്നും കോഴിക്കോടേക്കും മലബാറിലെ വിവിധ പ്രദേശങ്ങളിലേക്കും പ്രസരണ നഷ്‌ടം കുറച്ച് കൊണ്ട് ഇനി മുതൽ ഹൈ വോൾട്ടേജ് വൈദ്യുതി എത്തിക്കാനാകും. പ്രസരണ രംഗത്ത് ഗുണപരമായ മാറ്റം വരുന്നതിനായി 10,000 കോടി രൂപയുടെ 13 പദ്ധതികളാണ് നടപ്പിലാക്കുന്നത്. അതിലൊന്നാന്ന് ഏറനാട് ലൈൻസ് പാക്കേജെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
സമ്പൂർണ വൈദ്യുതീകരണവും വൈദ്യുതി കട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത ഇന്ത്യയിലെ സംസ്‌ഥാനമായി കേരളം മാറുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പിലായതായി അധ്യക്ഷ പ്രസംഗത്തിൽ വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു.
Also Read: ‘വാക്‌സിന്‍ വിതരണം കഴിഞ്ഞാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും’; അമിത് ഷാ