പ്രവാസികൾക്ക് ക്വാറന്റെയ്‌ൻ ഇല്ല; വിലക്ക് രോഗലക്ഷണം ഉള്ളവർക്ക് മാത്രം

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും രാജ്യാന്തര യാത്രക്കാരെയും കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം പരിശോധിച്ചാൽ മതി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. രോഗലക്ഷണം ഉള്ളവർക്ക് മാത്രമേ സമ്പർക്ക വിലക്ക് ആവശ്യമുള്ളൂ.

രാജ്യാന്തര യാത്രക്കാർ യാത്ര കഴിഞ്ഞതിന്റെ എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്‌ധ സമിതിയുടെ നിർദ്ദേശം യോഗം അംഗീകരിച്ചു. വിമാനത്താവളങ്ങളിൽ റാപ്പിഡ് ടെസ്‌റ്റ് ഉൾപ്പടെയുള്ള ടെസ്‌റ്റുകൾക്ക് അന്യായമായ നിരക്ക് ഈടാക്കാൻ പാടില്ല. പ്രവാസികൾക്ക് താങ്ങാൻ പറ്റുന്ന നിരക്ക് മാത്രമേ ഈടാക്കാവൂ. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ആരോഗ്യവകുപ്പിനോട് നിർദ്ദേശിച്ചു.

Also Read: ദിലീപ് പീഡന ക്വട്ടേഷൻ പ്രതി, മുൻ‌കൂർ ജാമ്യം അനുവദിക്കരുത്; പ്രോസിക്യൂഷൻ വാദം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE