കോഴിക്കോട് റയിൽവേ പാളത്തിൽ സ്‌ഫോടക വസ്‌തു കണ്ടെത്തിയ സംഭവം; ഒരാൾ പിടിയിൽ

By Trainee Reporter, Malabar News
kozhikkod news
Kallayi Railway Station
Ajwa Travels

കോഴിക്കോട്: കല്ലായി റയിൽവേ സ്‌റ്റേഷന് അടുത്ത് പാളത്തിൽ സ്‌ഫോടക വസ്‌തു കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. റയിൽവേ പാലത്തിന് സമീപത്ത് താമസിക്കുന്ന അബ്‌ദുൽ അസീസിനെയാണ് പന്നിയങ്കര പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. സ്‌ഫോടക വസ്‌തു കണ്ടെത്തിയ പാലത്തിന് തൊട്ടടുത്തായാണ് ഇയാൾ താമസിക്കുന്നത്.

ദിവസങ്ങൾക്ക് മുൻപ് ഈ വീട്ടിൽ നടന്ന കല്യാണത്തോടനുബന്ധിച്ചു ചൈനീസ് പടക്കങ്ങൾ പൊട്ടിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്‌തമായിരുന്നു. ഇതിൽ പൊട്ടാത്ത പടക്കങ്ങളാണ് പാലത്തിൽ സൂക്ഷിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ബോംബ് സ്‌ക്വാഡ്‌, ഡോഗ് സ്‌ക്വാഡ്‌, ആർപിഎഫ്, കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എന്നിവരാണ് പരിശോധന നടത്തിയത്. ഇയാളെ ചോദ്യം ചെയ്‌ത്‌ കൂടുതൽ അന്വേഷണം നടത്തുമെന്ന് പന്നിയങ്കര പോലീസ് അറിയിച്ചു.

Read Also: കുതിരാന്‍ തുരങ്കപാത തുറക്കാം; ദേശീയ പാത അതോറിറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE