കാറ്റിലും മഴയിലും നാദാപുരം മേഖലയിൽ വ്യാപക നാശനഷ്‌ടം

By Trainee Reporter, Malabar News
kerala rain
Representational Image
Ajwa Travels

വടകര: ശക്‌തമായ കാറ്റിലും മഴയിലും നാദാപുരം മേഖലയിൽ വ്യാപക നാശ നഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തു. മരങ്ങൾ വീണ് നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. തൂണേരി വെട്ടുമ്മലിൽ വളപ്പിൽ അമ്മദിന്റെ വീട്ടിനകത്ത് മിന്നലിൽ നാശമുണ്ടായി. ഒരു മുറിക്കകത്തുള്ള വസ്‌ത്രങ്ങളും ഫർണിച്ചറും അടക്കം പൂർണമായി കത്തി നശിച്ചു. മുറിക്കകത്ത് നിന്ന് തുണികളും മറ്റും കത്തുന്ന മണം പുറത്തേക്ക് വന്നതോടെയാണ് അമ്മദും ഭാര്യയും വിവരം അറിഞ്ഞത്. പിന്നീട് നാട്ടുകാർ ചേർന്നാണ് തീ അണച്ചത്.

പ്രദേശത്ത് തന്നെയുള്ള പരേതനായ കെപി കേളപ്പന്റെ വീടിന് മുകളിൽ തെങ്ങ് വീണ് നഷ്‌ടം സംഭവിച്ചു. തുടർന്ന് ഫയർഫോഴ്‌സ് സംഘം എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആർക്കും പരിക്കില്ല.

കുമ്മങ്കോടെ വാരിക്കോളിയിൽ കുനിയിൽ റസാഖിന്റെ വീടിന് മുകളിലും തെങ്ങ് വീണു. തുടർന്ന് രാത്രി തന്നെ വാർഡ് വികസന സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ തെങ്ങ് മുറിച്ചു മാറ്റി. സംഭവത്തിൽ വീടിന്റെ കാർ പോർച്ചും മറ്റും പൂർണമായി തകർന്നു. ഇയ്യങ്കോട് ദേശപോഷിണി വായനശാലക്ക് സമീപം ചാമക്കാലിൽ ബിയ്യാത്തുവിന്റെ വീടിന് മുകളിൽ തെങ്ങ് വീണ് കനത്ത നാശം റിപ്പോർട് ചെയ്‌തു. ചേലക്കാട്ട് മണ്ടോടി ഫൈസലിന്റെ വീടിന് മുകളിലും, കൊമ്പതന്റെവിട രതീഷിന്റെ വീട്ടിലെ തൊഴുത്തിന് മുകളിലും പയന്തോങ്ങ് പുത്തൂർ കോൺഗ്രീറ്റ് റോഡിലും മരങ്ങൾ കടപുഴകി വീണു.

തൊട്ടിൽപ്പാലം കാവിലുംപാറ പഞ്ചായത്തിലെ മലയോര പ്രദേശങ്ങളായ മുറ്റത്തുപ്ളാവ്, വട്ടിപ്പന, കായൽവട്ടം, പ്രദേശങ്ങളിൽ ശ്കതമായ കാറ്റിൽ കുയ്യനാട്ടുമ്മൽ ഗീത, പാരത്താൽ ജോൺസൻ, പെരുമ്പള്ളിൽ ദേവസ്യ, ആനക്കുഴിയിൽ സുരേന്ദ്രൻ തുടങ്ങിയവരുടെ വീടിന് മുകളില്ലേക്ക് മരം വീണ് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. പ്രദേശത്തെ ഒട്ടനവധി കാർഷിക വിളകളും നശിച്ചതായി റിപ്പോർട് ചെയ്‌തു. കാവിലുംപാറ പഞ്ചായത്തിലെ വീട് തകർന്ന് രണ്ട് കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. കല്ലുംപുറത്തെ കല്ലായിപുഴക്കൽ കല്യാണിയുടെ ഓട് മേഞ്ഞ വീടാണ് പൂർണമായി തകർന്നത്. കല്യാണിയുടെ പേരക്കുട്ടി വിസ്‌മയ, അയൽവീട്ടിലെ ഫാത്തിമ എന്നീ കുട്ടികൾക്കാണ് പരിക്കേറ്റത്.

മരുതോങ്കര അടുക്കത്ത് മുപ്പട്ടക്കുഴി പോക്കറിന്റെ കിണർ ശക്‌തമായ മഴയിൽ ഇടിഞ്ഞു താണു. അടുക്കളയിലെ ചുമരിനും വിള്ളൽ വീണു. കുന്നുമ്മൽ, തൊട്ടിൽപ്പാലം സെക്‌ഷനുകളിലെ നിരവധി വൈദ്യുതി തൂണുകൾ തകർന്ന് പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി. എളയടത്ത് പുത്തൻപുരയിൽ റഷീദിന്റെ തൊഴുത്തിന് മുകളിലും കിയ്യലാത്ത താഴെക്കുനി കുമാരന്റെ മതിലിന് മുകളിലും മരങ്ങൾ വീണ് നഷ്‌ടം ഉണ്ടായി.

Read Also: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE