രാഷ്‌ട്രീയത്തിൽ പരാജയവും തിരിച്ചടികളും സ്വാഭാവികം; കുമ്മനം രാജശേഖരൻ

By Staff Reporter, Malabar News
Kummanam Rajasekharan
Kummanam Rajasekharan
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി കുമ്മനം രാജശേഖരൻ. നേമത്ത് വിജയിച്ച വി ശിവൻകുട്ടിക്ക് അഭിനന്ദനവും, വോട്ടർമാർക്ക് നന്ദിയും അറിയിച്ചു കൊണ്ടാണ് കുമ്മനം തന്റെ ഫേസ്ബുക്ക് പോസ്‌റ്റുമായി രംഗത്തെത്തിയത്.

പൊതുജന സേവന പ്രവർത്തനങ്ങളിൽ വ്യാപൃതനാവുമ്പോൾ തിരഞ്ഞെടുപ്പ് പരാജയവും തിരിച്ചടികളും ഉണ്ടാവുന്നത് സ്വാഭാവികമാണ്, അത് പിന്തിരിയാനോ കുറ്റപ്പെടുത്താനോ ഉള്ള സന്ദർഭമാക്കി മാറ്റുകയല്ല വേണ്ടതെന്ന് കുമ്മനം ഫേസ്ബുക്കിൽ കുറിച്ചു. ഇത് ആത്‌മ വിമർശനത്തിനുള്ള സമയമാണെന്നും അദ്ദേഹം പറഞ്ഞു.


ബിജെപിയുടെ കേരളത്തിലെ ഏക സിറ്റിംഗ് സീറ്റായ നേമം നിയമസഭാ മണ്ഡലത്തിൽ 3949 വോട്ടിനാണ് കുമ്മനം രാജശേഖരൻ തോറ്റത്. എൽഡിഎഫിലെ വി ശിവൻകുട്ടിക്കായിരുന്നു വിജയം. ഇവിടെ ബിജെപി രണ്ടാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കെ മുരളീധരനായിരുന്നു യുഡിഎഫ് സ്‌ഥാനാർഥി.

Read Also: കോൺഗ്രസിന്റെ തോൽവിക്ക് കാരണം ഗ്രൂപ്പുകളുടെ അതിപ്രസരം; കെവി തോമസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE