കോൺഗ്രസിന്റെ തോൽവിക്ക് കാരണം ഗ്രൂപ്പുകളുടെ അതിപ്രസരം; കെവി തോമസ്

By Syndicated , Malabar News
kv thomas
കെ വി തോമസ്
Ajwa Travels

കൊച്ചി: കോൺഗ്രസിന്റെ പരാജയത്തിന് പ്രധാന കാരണം ഗ്രൂപ്പുകളുടെ അതിപ്രസരമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ്. സ്‌ഥാനാർഥി നിർണയത്തിൽ ഉണ്ടായ വീഴ്‌ചകളും തിരിച്ചടിക്ക് കാരണമായി. നേരത്തേ തന്നെ ആവശ്യമായ തിരുത്തലുകൾക്ക് തയ്യാറായിരുന്നു എങ്കിൽ തിരഞ്ഞെടുപ്പ് ഫലം മെച്ചപ്പെടുമായിരുന്നു എന്നും കെവി തോമസ് പറഞ്ഞു.

സംഘടനാ തലത്തിലെ വീഴ്‌ചകൾ കണ്ടെത്തി തിരുത്താൻ ഇനിയെങ്കിലും നേതൃത്വം തയ്യാറാവണം എന്നും കെവി തോമസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി അകന്ന കെവി തോമസ് പാര്‍ട്ടി വിടുമെന്നും ഇടതു മുന്നണി സ്‌ഥാനാർഥിയായി മൽസരിക്കുമെന്നും അഭ്യൂഹം ഉണ്ടായിരുന്നു. പിന്നീട് ഇദ്ദേഹത്തെ കെപിസിസി വര്‍ക്കിങ് പ്രസിഡണ്ടായി നിയമിച്ചാണ് ഹൈക്കമാന്‍ഡ് പ്രശ്‍നം തണുപ്പിച്ചത്.

Read also: പിതൃതുല്യനെയാണ് നഷ്‌ടപ്പെട്ടത്; ബാലകൃഷ്‌ണ പിള്ളയുടെ വിയോഗത്തിൽ ജോസ് കെ മാണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE