മലപ്പുറം: വ്യാജ പോക്സോ പരാതിയിൽ പിതാവിനെതിരെ കേസെടുത്ത് പോലീസ്. ഭാര്യാ സഹോദരൻ മകളെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. കുടുംബ വൈരാഗ്യം തീർക്കാൻ പ്രതി വ്യാജ പരാതി നൽകുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. 4 വയസുള്ള മകളെ ഭാര്യാസഹോദരൻ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. വഴിക്കടവ് പൊലീസാണ് പിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
Most Read: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം അതിതീവ്ര മഴ; ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്