പ്രശസ്‌ത ബോളിവുഡ് നടൻ അനുപം ശ്യാം അന്തരിച്ചു

By Staff Reporter, Malabar News
anupam-shyam
Ajwa Travels

മുംബൈ: ബോളിവുഡ് നടൻ അനുപം ശ്യാം അന്തരിച്ചു. 63 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് നാല് ദിവസം മുൻപ് അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്‌ച രാവിലെയായിരുന്നു അന്ത്യം.

വൈകീട്ടോടെ സംസ്‌കാരം നടക്കും. അദ്ദേഹത്തിന്റെ സുഹൃത്തും നടനുമായ യശ്‌പാൽ ശർമയാണ് മരണവിവരം അറിയിച്ചത്. നേരത്തെ ‘മൻ കി ആവാസ്: പ്രതിജ്‌ഞ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് അനുപം ശ്യാം ശ്രദ്ധേയനാകുന്നത്.

‘മൻ കി ആവാസ്: പ്രതിജ്‌ഞ’ യുടെ രണ്ടാം ഭാ​ഗത്തിന്റെ ചിത്രീകരണത്തിൽ പങ്കെടുത്തു കൊണ്ടിരിക്കെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓസ്‌കർ വിജയ ചിത്രമായ സ്ളംഡോഗ് മില്യണയർ, ബന്ദിത് ക്വീൻ, സത്യ, ദിൽസേ, ലഗാൻ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Read Also: എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ വീഴ്‌ചയെന്ന് ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE