വിഖ്യാത ബോളിവുഡ് നടൻ ദിലീപ് കുമാർ അന്തരിച്ചു

By Staff Reporter, Malabar News
dilip-kumar-death
ദിലീപ് കുമാർ വിവിധ കാലഘട്ടങ്ങളിൽ
Ajwa Travels

മുംബൈ: വിഖ്യാത ബോളിവുഡ് താരം ദിലീപ് കുമാർ അന്തരിച്ചു. 98 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് അന്ത്യം. ജൂൺ 30നാണ് ആരോഗ്യ നില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിനിടെ 65ലേറെ ചിത്രങ്ങളിലാണ് ദിലീപ് കുമാർ വേഷമിട്ടത്. ദേവ്ദാസ് (1955), നയാ ദോർ (1957), മുഗൾ-ഇ-ആസം (1960), ഗംഗ ജമുന (1961), ക്രാന്തി (1981), കർമ (1986), ഖില (1998) എന്നിവയാണ് പ്രധാന ചിത്രങ്ങൾ.

1966ലാണ് അഭിനേത്രി സൈറ ബാനുവിനെ ദിലീപ് കുമാർ തന്റെ ജീവിതസഖിയാക്കുന്നത്. ഗോപി, സഗിന, ബൈരാഗ് എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. 1991ൽ പത്‌മഭൂഷൺ, 1994ൽ ദാദാസാഹിബ് ഫാൽകെ പുരസ്‌കാരം, 2015ൽ പത്‌മവിഭൂഷൺ എന്നീ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Read Also: ലക്ഷദ്വീപ് സന്ദർശനം; ഇടത് എംപിമാരുടെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE