പ്രതിഷേധം ശക്‌തം; ഹരിയാന മുഖ്യമന്ത്രിക്ക് നേരെ കര്‍ഷകര്‍ കരിങ്കൊടി വീശി

By Syndicated , Malabar News
Lal-khattar_Malabar news
Ajwa Travels

ഹരിയാന: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ക്ക് നേരെ കര്‍ഷകര്‍ കരിങ്കൊടി കാട്ടി . അംബാലയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഖട്ടാറുടെ വാഹന വ്യൂഹത്തിന് നേരെ ഒരു കൂട്ടം കര്‍ഷകര്‍ കരിങ്കൊടി വീശി പ്രതിഷേധിച്ചു. ഹരിയാന മുനിസിപ്പല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലിയെ അഭിസംബോധന ചെയ്യാന്‍ എത്തിയതായിരുന്നു ഖട്ടാര്‍. കേന്ദ്രം കൊണ്ടുവരുന്ന കര്‍ഷക ദ്രോഹ നിയമങ്ങളെ ഖട്ടാര്‍ പിന്തുണച്ചിരുന്നു.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി  കര്‍ഷക പ്രതിഷേധം തടയാന്‍ സര്‍ക്കാര്‍ വിപുലമായ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്‌ച മുതല്‍ പ്രദേശത്തേക്ക് പ്രതിഷേധത്തിനായി കര്‍ഷകര്‍ എത്തുകയായിരുന്നു.

കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ വിനയത്തോടെ തല കുനിച്ച് ചര്‍ച്ചക്ക് തയ്യാറാണെന്നാണ് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നെങ്കിലും ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ നിയമം പിന്‍വലിക്കുന്നതുവരെ തങ്ങള്‍ പ്രതിഷേധം തുടരുമെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണയുമായി പഞ്ചാബ് സര്‍ക്കാരും രംഗത്തുണ്ട്.

Read also: കാർഷിക നിയമ പരസ്യത്തിൽ സിഖ് യുവാവിന്റെ ചിത്രം; അനുമതി ഇല്ലാതെയെന്ന് പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE