കോവിഡ് ബാധ; ഫാറൂഖ് അബ്‌ദുല്ലയെ ആശുപത്രിയിലേക്ക് മാറ്റി

By Team Member, Malabar News
farooq abdullah
Ajwa Travels

ശ്രീനഗർ: കോവിഡ് ബാധിച്ച ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുല്ലയെ ആശുപത്രിയിലേക്ക് മാറ്റി. ശ്രീനഗറിലെ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. ഡോക്‌ടർമാരുടെ നിർദേശത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് മകനും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്‌ദുല്ല ട്വീറ്റ് ചെയ്‌തു. അദ്ദേഹത്തിന് കൂടുതൽ പരിചരണം ആവശ്യമായി വന്നതിനാലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ചൊവ്വാഴ്‌ചയാണ് 83കാരനായ ഫാറൂഖ് അബ്‌ദുല്ലക്ക് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതുവരെ അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മാർച്ച് ആദ്യം അദ്ദേഹം ആദ്യ ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു. ഫാറൂഖ് അബ്‌ദുല്ല പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു.

Read also : സിദ്ദിഖ് കാപ്പൻ ഉൾപ്പടെ 4 പേർക്ക് എതിരെ കുറ്റപത്രം സമർപ്പിച്ച് യുപി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE