തദ്ദേശീയരല്ലാത്തവരെ ജമ്മുകശ്‌മിരിൽ വോട്ടർമാരാക്കുന്നത് അപകടം; ഫാറൂഖ് അബ്‌ദുല്ല

പുതുക്കിയ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജമ്മുകശ്‌മിർ ഭരണകൂടം നല്‍കിയ വിശദീകരണത്തില്‍ അതൃപ്‌തി രേഖപ്പെടുത്തിയ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഉൾപ്പടെയുള്ളവരാണ് 'പുറത്തുള്ളവരെ' വോട്ടര്‍മാരായി ചേർക്കുന്നതിൽ എതിർപ്പ് ഉയർത്തുന്നത്.

By Central Desk, Malabar News
Danger of making non-locals voters in Jammu Kashmir; Farooq Abdullah
Image Courtesy: NDTV
Ajwa Travels

ശ്രീ​ന​ഗ​ര്‍: തദ്ദേശീയരല്ലാത്തവരെ വോട്ടര്‍മാരായി ഉള്‍പ്പെടുത്തുന്നതിൽ എതിർപ്പുമായി മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ള. തദ്ദേശീയരല്ലാത്തവരെ വോട്ടര്‍മാരായി ഉള്‍പ്പെടുത്തുന്നതിനെ ജമ്മുകശ്‌മിരിലെ എല്ലാ പാര്‍ട്ടികളും എതിര്‍ക്കുന്നതായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്‌ദുല്ല പറഞ്ഞു.

പ്രാദേശികമല്ലാത്തവരെ വോട്ടർലിസ്‌റ്റിൽ ഉള്‍പ്പെടുത്തുന്നത് ജമ്മുകശ്‌മിരിലെ ജനങ്ങളുടെ അവകാശം ഇല്ലാതാക്കാനുള്ള വ്യക്‌തമായ തന്ത്രമാണെന്നും ആരോപണമുണ്ട്‌.

‘മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് വോട്ടവകാശം നല്‍കുന്നത് ജമ്മുകശ്‌മിരിലെ ജനങ്ങള്‍ക്ക് മാത്രമല്ല, അവരെ ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങള്‍ നടക്കുന്നതിനാല്‍ പുറത്തുനിന്നുള്ളവര്‍ക്കും അപകടകരമാണ്, ഞങ്ങള്‍ ദേശീയ പാര്‍ട്ടികളുടെയും മറ്റ് പാര്‍ട്ടികളുടെയും നേതാക്കളെ ജമ്മുകശ്‌മിരിലേക്ക് വിളിക്കുകയും ഇവിടുത്തെ സ്‌ഥിതിഗതികള്‍ അവരെ അറിയിക്കുകയും ചെയ്യും. കൂടിക്കാഴ്‌ച സെപ്റ്റംബറില്‍ നടക്കും,’ ഫാറൂഖ് അബ്‌ദുല്ല വിശദീകരിച്ചു.

എല്ലാ പ്രാദേശിക രാഷ്‌ട്രീയ പാര്‍ട്ടികളും തദ്ദേശീയരല്ലാത്തവര്‍ക്ക് വോട്ടവകാശം നൽകുന്നതിന് എതിരാണ്. ഈ വിഷയത്തില്‍ അവര്‍ക്ക് വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ഫാറൂഖ് അബ്‌ദുല്ല കൂട്ടിച്ചേർത്തു. പുതുക്കിയ പട്ടികയിലേക്ക് വോട്ടര്‍മാരെ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് ഇലക്‌ടറൽ ഓഫീസര്‍ ഹിര്‍ദേഷ് കുമാറിന്റെ പരാമര്‍ശത്തിന് ശേഷമാണ് രാഷ്‌ട്രീയ കക്ഷികള്‍ നിലപാടു വ്യക്‌തമാക്കിയത്. എന്നാൽ, ഈവാദത്തിന് ‘പ്രതിവാദം’ രൂപീകരിക്കാന്‍ ബിജെപി നേതാക്കളുടെ യോഗം ഉടനെ ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്.

Danger of making non-locals voters in Jammu Kashmir; Farooq Abdullah
ഫാറൂഖ് അബ്‌ദുല്ല, മെഹബൂബ മുഫ്‌തി

ഫാറൂഖ് അബ്‌ദുല്ലയുടെ വസതിയില്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്‌തി, കോണ്‍ഗ്രസിന്റെ ജമ്മുകശ്‌മിര്‍ യൂണിറ്റ് പ്രസിഡണ്ട് വികാര്‍ റസൂല്‍, സിപിഐ എം നേതാവ് എംവൈ തരിഗാമി, ശിവസേന നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തിരുന്നിരുന്നു. സജാദ് ലോണിന്റെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് കോണ്‍ഫറന്‍സും അല്‍താഫ് ബുഖാരിയുടെ നേതൃത്വത്തിലുള്ള അപ്‌നി പാര്‍ട്ടിയും യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

Most Read: സ്‌കൂൾ കാണാനില്ല; നടുറോഡിൽ കുട്ടികളെ പഠിപ്പിച്ച് അധ്യാപകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE