ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണു; നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

ഇവർക്കൊപ്പം പുഴയിൽ വീണ ബന്ധുവായ പള്ളിക്കൽ മൂതല ഇടവേലിക്കൽ വീട്ടിൽ അൻസൽഖാന്റെ(22) മൃതദേഹം ഇന്നലെ രാത്രി കണ്ടെത്തിയിരുന്നു.

By Trainee Reporter, Malabar News
sidique, naufiya
Ajwa Travels

തിരുവനന്തപുരം: പള്ളിക്കലിൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കടയ്‌ക്കൽ കുമ്മിൾ ചോനാമുകൾ വീട്ടിൽ സിദ്ദിഖ്(27), ഭാര്യ കാരായിൽക്കോണം കാവതിയോട് പച്ചയിൽ വീട്ടിൽ നൗഫിയ(20) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ഇവർക്കൊപ്പം പുഴയിൽ വീണ ബന്ധുവായ പള്ളിക്കൽ മൂതല ഇടവേലിക്കൽ വീട്ടിൽ അൻസൽഖാന്റെ(22) മൃതദേഹം ഇന്നലെ രാത്രി കണ്ടെത്തിയിരുന്നു.

പള്ളിക്കൽ പഞ്ചായത്ത് പകൽക്കുറി മൂതല റോഡിൽ താഴെ ഭാഗം പള്ളിക്കൽ പുഴയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. കഴിഞ്ഞ മാസം 16ന് ആയിരുന്നു സിദ്ദിഖിന്റേയും നൗഫിയയുടെയും വിവാഹം. ഇരുവരും പള്ളികളിലെ ബന്ധുവായ അൻസൽഖാന്റെ വീട്ടിൽ വിരുന്നിന് എത്തിയതായിരുന്നു. ഉച്ചയൂണിന് ശേഷം ഇവർ പള്ളിക്കൽ പുഴയോരത്ത് ഫോട്ടോ എടുക്കാൻ എത്തിയതായിരുന്നു. അവിടെ നിന്ന് സെൽഫിയെടുക്കുകയും വെള്ളത്തിൽ ഇറങ്ങുകയും ചെയ്യുന്നതിനിടയിൽ കാൽ വഴുതി വീഴുകയായിരുന്നു.

സന്ധ്യയോടെ വലവീശാനെത്തിയ പള്ളിക്കൽ സ്വദേശി ചെരിപ്പും വാഹനവും കണ്ടു. ഉടൻ നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു. തുടർന്നുള്ള തിരച്ചിലിലാണ് അൻസൽഖാന്റെ മൃതദേഹം കണ്ടെത്തിയത്. രാത്രി വൈകിയും മറ്റുള്ളവർക്ക് വെടിയുള്ള തിരച്ചിൽ തുടർന്നിരുന്നു. എന്നാൽ, ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് ആദ്യം നൗഫിയയുടെയും പിന്നാലെ സിദ്ദിഖിന്റേയും മൃതദേഹം കണ്ടെത്തിയത്.

Most Read| ഇസ്‌റോയുടെ വാണിജ്യ ദൗത്യം; പിഎസ്എൽവി സി56 വിക്ഷേപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE