ഇസ്‌റോയുടെ വാണിജ്യ ദൗത്യം; പിഎസ്എൽവി സി56 വിക്ഷേപിച്ചു

സിംഗപ്പൂരിന്റെ ഏഴ് ഉപഗ്രഹങ്ങളാണ്‌ പിഎസ്എൽവിയുടെ 58ആം ദൗത്യത്തിൽ ബഹിരാകാശത്തേക്ക് അയക്കുന്നത്.

By Trainee Reporter, Malabar News
PSLV C56
Ajwa Travels

ചെന്നൈ: ചന്ദ്രയാൻ 3ന് പിന്നാലെ, ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ വാണിജ്യ ദൗത്യത്തിന്റെ ഭാഗമായുള്ള പിഎസ്എൽവി സി56 വിക്ഷേപിച്ചു. ഇന്ന് രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ചന്ദ്രയാൻ 3ന്റെ വിജയകരമായ വിക്ഷേപണത്തിന് ശേഷം ഇസ്‌റോയുടെ വാണിജ്യ വിക്ഷേപണ ദൗത്യമാണിത്. സിംഗപ്പൂരിന്റെ ഏഴ് ഉപഗ്രഹങ്ങളാണ്‌ പിഎസ്എൽവിയുടെ 58ആം ദൗത്യത്തിൽ ബഹിരാകാശത്തേക്ക് അയക്കുന്നത്.

360 കിലോഗ്രാം ഭാരമുള്ള ഡി എസ് -എസ്എആർ ഉപഗ്രഹത്തെ 535 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ സിംഗപ്പൂർ സർക്കാരിന്റെ വിവിധ ഏജൻസികൾ തന്ത്രപ്രധാന ആവശ്യങ്ങൾക്കുൾപ്പടെ ഉപയോഗപ്പെടുത്തും. 23 കിലോഗ്രാം ഭാരമുള്ള ടെക്‌നോളജി ഡെമോൺസ്‌ട്രേഷൻ മൈക്രോസാറ്റ്‌ലൈറ്റായ വെലോക്‌സ് എഎം, പരീക്ഷണാൽമക ഉപഗ്രഹമായ അറ്റ്‌മോസ്‌ഫറിക് കപ്‌ളിങ് ആൻഡ് ഡൈനാമിക്‌സ് എക്‌സ്‌പ്‌ളോറർ, സ്‌കൂബ് 2, ന്യൂലിയോൺ, ഗലാസിയ 2, ഓർബ് 12 എന്നീ 6 ഉപഗ്രഹങ്ങളും പിഎസ്എൽവി വിക്ഷേപിച്ചു.

വികാഷേപണം കഴിഞ്ഞു 21 മിനിറ്റ് പിന്നിടുമ്പോഴായിരിക്കും പ്രധാന ഉപഗ്രഹമായ ഡിഎസ്ആർ റോക്കറ്റിൽ നിന്ന് വേർപ്പെടുക. 24 മിനിറ്റ് കഴിയുമ്പോഴേക്കും അവസാന ചെറു ഉപഗ്രഹങ്ങളും വേർപ്പെടും. ഏപ്രിൽ 19ന് പിഎസ്എൽവിയിൽ സിംഗപ്പൂരിന്റെ ടെലിയോസ് 2, ലുമെലൈറ്റ്-4 എന്നീ രണ്ടു ഉപഗ്രഹങ്ങൾ ഇസ്‌റോ വിക്ഷേപിച്ചിരുന്നു.

TECH| നിർമിതബുദ്ധി ഉണ്ടാക്കുന്ന ഭീകര അപകടങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE