സ്‌കൂളുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാൽ വന്‍ തുക പിഴ

By Team Member, Malabar News
Malabarnews_abu dhabi
Representational image

അബുദാബി : അബുദാബിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് വന്‍ തുക പിഴയായി ഈടാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 27 മുതല്‍ ഒന്‍പത് മുതല്‍ പ്ലസ് 2 ഗ്രേഡ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളിലെത്തി പഠനം തുടരാമെന്ന് ഉത്തരവ് വന്നിരുന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരുമെല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്‌കൂളുകള്‍ക്ക് 25000 ദിര്‍ഹം വരെ പിഴയായി ഈടാക്കുമെന്നാണ് വ്യക്തമാകുന്നത്. പൊതുപരീക്ഷയുടെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യം കണക്കിലെടുത്താണ് ഇപ്പോള്‍ സ്‌കൂളുകള്‍ക്ക് ഭാഗികമായി പ്രവര്‍ത്തനാനുമതി നല്‍കാന്‍ തീരുമാനിച്ചത്. ആറ് മാസങ്ങള്‍ക്ക് ശേഷമാണ് അബുദാബിയില്‍ ഇപ്പോള്‍ സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

ഷാര്‍ജയിലും സെപ്റ്റംബര്‍ 27 ന് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ക്ലാസ് റൂമുകള്‍, സ്‌കൂള്‍ ബസ് തുടങ്ങി എല്ലായിടത്തും സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ നിര്‍ബന്ധമായി ഉപയോഗിക്കുകയും വേണമെന്ന് മാനദണ്ഡങ്ങളില്‍ പറയുന്നുണ്ട്. ഇവ കൃത്യമായി പാലിക്കാത്ത സ്‌കൂളുകള്‍ക്കെതിരെയാണ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഇപ്പോള്‍ ഉത്തരവ് പുറത്തു വന്നിരിക്കുന്നത്.

Read also : സീസണിലെ കന്നിയങ്കത്തിന് ബാഴ്സലോണ ഇന്നിറങ്ങും; പ്രതീക്ഷയായി മെസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE