കിടക്ക നിർമാണ കമ്പനിയിൽ തീപിടുത്തം; 4 പേർക്ക് പരിക്കേറ്റു

By Team Member, Malabar News
Fire Accident At Bed Manufacturing Unit At Thrissur 4 Were Injured
Ajwa Travels

തൃശൂർ: ജില്ലയിലെ വേലൂർ ചുങ്കത്ത് കിടക്ക നിർമാണ കമ്പനിയിൽ തീപിടുത്തം. അപകടത്തെ തുടർന്ന് നാല് ഇതര സംസ്‌ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. ഇതിന് പിന്നാലെ കുന്ദംകുളം, വടക്കാഞ്ചേരി അഗ്‌നിശമന യൂണിറ്റുകൾ സ്‌ഥലത്തെത്തി തീയണക്കുകയായിരുന്നു.

നിർമാണ കമ്പനി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ ഉണ്ടായ ഷോർട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരിക്കേറ്റ ഇതര സംസ്‌ഥാന തൊഴിലാളികളെ നിലവിൽ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടേയും നില ഗുരുതരമല്ലെന്നാണ് വ്യക്‌തമാകുന്നത്‌.

Read also: ഗൂഢാലോചന കേസ് കെട്ടിച്ചമച്ചത്; ക്രൈം ബ്രാഞ്ചിനെതിരെ ദിലീപ് ഹൈക്കോടതിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE