തമിഴ്‌നാട്ടിൽ പടക്കകടയിൽ തീപിടുത്തം; മരണം 6 ആയി, നിരവധി പേർക്ക് പരിക്ക്

By News Bureau, Malabar News
fire at firecracker shop in Tmilnadu
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടിൽ പടക്കകടയിലുണ്ടായ തീപിടുത്തത്തിൽ ആറ് മരണം. കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കകടയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. അപകടത്തിൽ 10 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അഗ്‌നിശമന സേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്തെ ബേക്കറിയിൽ നിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിയിൽ സമീപത്തെ കടകൾക്കും കേടുപാട് സംഭവിച്ചതായി പോലീസ് അറിയിച്ചു.

അതേസമയം അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അത്യാഹിത വിഭാഗത്തിൽ ചികിൽസയിൽ കഴിയുന്നവർക്ക് ഒരു ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read: തിയേറ്റര്‍ ഉടമകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിതലയോഗം ചേരും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE