താണയില്‍ വ്യാപാര സ്‌ഥാപനത്തിൽ തീപിടുത്തം

By Staff Reporter, Malabar News
fire break out-kannur
Representational Image
Ajwa Travels

കണ്ണൂര്‍: ജില്ലയിലെ താണയിൽ വൻ തീപിടുത്തം. ദേശീയ പാതയിലെ ഇരുനില കെട്ടിടത്തിലാണ് തീപിടിച്ചത്. വെകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. പണി പൂർത്തിയായി ഉൽഘാടനം ചെയ്യാനിരുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്.

ഒന്നാം നിലയിലെ അഞ്ച് മുറികൾ പൂർണമായും കത്തി നശിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ഹോം അപ്ളൈൻസ് സ്‌ഥാപനം തുടങ്ങാനിരുന്ന ഈ മുറികളുടെ ഇന്റീറിയർ ജോലികളടക്കം പൂർത്തിയാക്കിയത്.

അപകടം നടന്ന സമയത്ത് കെട്ടിടത്തിൽ ആരും ഉണ്ടായിരുന്നില്ല. കൂടാതെ തീപിടിച്ച സ്‌ഥാപനത്തിന്റെ തൊട്ടുതാഴെയുള്ള ടിവിഎം ബൈക്കിന്റെ ഷോറൂമിലെ സാധനങ്ങൾ മാറ്റിയതും തൊട്ടുമുകളിലായി തുടങ്ങുന്ന ഇലക്‌ട്രോണിക് കടയുടെ ഗോഡൗണില്‍ സാധനങ്ങള്‍ എത്തിക്കാതിരുന്നതും വൻ അപകടം ഒഴിവാക്കി.

കണ്ണൂരിൽ നിന്നും മൂന്ന് യൂണിറ്റ് അഗ്‌നിശമന സേനാ സംഘം എത്തിയാണ് തീയണച്ചത്. കെട്ടിടത്തില്‍ വലിയ നഷ്‌ടം ഉണ്ടാകാന്‍ ഇടയില്ലെന്നാണ് വിവരം. അതേസമയം എങ്ങനെയാണ് കെട്ടിടത്തിലേക്ക് തീ പടർന്നതെന്ന് വ്യക്‌തമല്ല.

Malabar News: മെഡിക്കൽ ഷോപ്പ് ഉടമയെ ആക്രമിച്ച കേസ്; ജില്ലയിൽ 2 പേർ പിടിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE