മെഡിക്കൽ ഷോപ്പ് ഉടമയെ ആക്രമിച്ച കേസ്; ജില്ലയിൽ 2 പേർ പിടിയിൽ

By Team Member, Malabar News
Palakkad News
Ajwa Travels

പാലക്കാട്: ജില്ലയിൽ മെഡിക്കൽ ഷോപ്പ് ഉടമയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേരെ അറസ്‌റ്റ് ചെയ്‌തു. പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ് സ്വദേശി മുഹമ്മദ് ആരിഫ്(28), പൂച്ചിറ സ്വദേശി നിസാർ(30) എന്നിവരാണ് അറസ്‌റ്റിലായത്‌. ഹേമാംബിക നഗർ പോലീസാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌.

ഒലവക്കോട് മെഡിക്കൽ ഷോപ്പ് ഉടമ കാജാ ഹുസൈനെയാണ് പ്രതികൾ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ദേശീയപാത പൂച്ചിറയിൽ വച്ച് മെഡിക്കൽ ഷോപ്പ് അടച്ചു മടങ്ങുകയായിരുന്ന കാജാ ഹുസൈൻ ഓടിച്ച സ്‌കൂട്ടർ പ്രതികളുടെ വാഹനത്തെ ഓവർടേക്ക് ചെയ്‌തെന്ന് ആരോപിച്ച് കമ്പിവടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹം ഓടി രക്ഷപെട്ടു. എന്നാൽ കാജാ ഹുസൈൻ സഞ്ചരിച്ച ബൈക്ക് പ്രതികൾ തല്ലിപ്പൊളിച്ചു.

ആക്രമണം നടന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്. സംഭവത്തിന് ശേഷം മലമ്പുഴ ഉൾവനത്തിൽ താമസിച്ചിരുന്ന പ്രതികളെ സാഹസികമായാണ് പോലീസ് പിടികൂടിയത്. ഇവർ നിരവധി കേസുകളിൽ പ്രതികളാണെന്നും പോലീസ് വ്യക്‌തമാക്കി.

Read also: മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ രക്‌തചൊരിച്ചിൽ; വിദ്വേഷ പ്രസംഗവുമായി ബിജെപി എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE