മാലിന്യം നിറഞ്ഞ ഇടങ്ങളിൽ ഇനി പൂക്കൾ വിടരും; മാതൃകയായി തിരൂരങ്ങാടി നഗരസഭ

By Desk Reporter, Malabar News
Ajwa Travels

മലപ്പുറം: പൊതുജന പങ്കാളിത്തത്തോടെ മാലിന്യ മുക്‌ത പ്രവർത്തനം നടപ്പാക്കി തിരൂരങ്ങാടി നഗരസഭ. മാലിന്യം നിറഞ്ഞ ഇടങ്ങൾ വൃത്തിയാക്കി അവിടങ്ങളിൽ ചെടികൾ വച്ചു പിടിപ്പിച്ച് മനോഹരമാക്കിയാണ് തിരൂരങ്ങാടി നഗരസഭ മാതൃക തീർക്കുന്നത്.

റോഡരികുകളിൽ സ്‌ഥിരമായി മാലിന്യം തള്ളുന്ന ഇടങ്ങൾ കണ്ടെത്തി ശുചീകരിച്ച് സ്‌ഥലത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതാണ് ആദ്യ പ്രവർത്തനം. പിന്നീട് മുന്നറിയിപ്പ് ബോർഡുകളും ആരോഗ്യ ബോധവൽക്കരണ സന്ദേശങ്ങളും പരിസരത്ത് സ്‌ഥാപിക്കുന്നു. വീണ്ടും മാലിന്യങ്ങൾ ഇവിടേക്ക് വലിച്ചെറിയപ്പെടുന്നത് തടയാനായി പൂച്ചെടികൾ നട്ടുപിടിപ്പിച്ച് പൂന്തോട്ടവും ഒരുക്കുന്നു.

കണ്ണിന് കുളിർമ പകർന്ന് പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ഇവിടങ്ങളിൽ മാലിന്യം തള്ളുന്നത് കുറക്കാൻ കഴിയുന്നുണ്ടെന്ന ആശ്വാസത്തിലാണ് നഗരസഭ. പൊതുസ്‌ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന് നഗരസഭാ അധികൃതർ മുന്നറിയിപ്പ് നൽകി.

തൃക്കുളം പള്ളിപ്പടി, ചെമ്മാട് തൃക്കുളം ഹൈസ്‌ക്കൂളിന് സമീപം, തിരൂരങ്ങാടി, കക്കാട് തുടങ്ങിയ ഇടങ്ങളിൽ പൂന്തോട്ടങ്ങൾ ഒരുക്കുന്നത് പൂർത്തിയായി. പൊതുകിണറുകൾ ശുചീകരിച്ച് കുടിവെള്ളം ലഭ്യമാക്കുന്ന പ്രവർത്തനങ്ങളും ഇതോടൊപ്പം നടത്തുന്നുണ്ട്. സമ്പൂർണ ആരോഗ്യ ശുചിത്വവും കുടിവെള്ള ലഭ്യതയും നഗരസഭയുടെ ലക്ഷ്യമാണെന്ന് ആരോഗ്യ സ്‌ഥിരം സമിതി അധ്യക്ഷൻ സിപി ഇസ്‌മായിൽ പറഞ്ഞു.

Also Read:  യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ റെയിൽവേ സ്‌റ്റേഷനിൽ കൗണ്ടർ ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE