കുന്ദമംഗലത്ത് എഫ്എല്‍ടിസി ആരംഭിക്കാൻ തീരുമാനമായി

By Staff Reporter, Malabar News
fltc_kunnamangalam
Representational Image
Ajwa Travels

കോഴിക്കോട്: കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ ഫസ്‌റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സന്റര്‍ ഉടന്‍ ആരംഭിക്കാന്‍ തീരുമാനം. പഞ്ചായത്ത് ഭരണസമിതി തിങ്കളാഴ്‌ച വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.

യോഗത്തിൽ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തീരുമാനങ്ങളും കൈക്കൊണ്ടു. വ്യാപാര സ്‌ഥാപനങ്ങള്‍ രാവിലെ 7 മണി മുതല്‍ രാത്രി 7.30 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. കൂടാതെ കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള കോവിഡ് പരിശോധന പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് മാത്രമായി നിജപ്പെടുത്തും. പ്രായമായവര്‍ക്ക് വീട്ടിലെത്തി വാക്‌സിന്‍ കൊടുക്കാനുള്ള സംവിധാനം ഒരുക്കാന്‍ നടപടി സ്വീകരിക്കും. മാത്രവുമല്ല കോവിഡ് പരിശോധന നടത്തുന്ന കേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനും തീരുമാനമായി.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍കുന്നുമ്മല്‍ അധ്യക്ഷത വഹിച്ച ചടങ്ങ് പിടിഎ റഹിം എംഎല്‍എ ഉൽഘാടനം ചെയ്‌തു.

Malabar News: മൻസൂർ കൊലപാതകം; പ്രതിയുടെ വീടിന് സമീപം നിർത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ച നിലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE