യാത്രാപാസ് ലഭിക്കുന്നത് ആർക്കെല്ലാം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സമ്പൂർണ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയതിന്റെ പശ്‌ചാത്തലത്തിൽ യാത്രക്കായി പോലീസ് പാസ് നിർബന്ധമാക്കി. യാത്രാ പാസിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം ഇന്ന് (മെയ് 8) വൈകിട്ടോടെ നിലവിൽ വരും. കേരളാ പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇതിനുള്ള സൗകര്യം ലഭ്യമാകുക.

ഓൺലൈനിൽ പാസിനായി അപേക്ഷിക്കുമ്പോൾ പേര്, സ്‌ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ രേഖപ്പെടുത്തണം. ഇത് പരിശോധിച്ച ശേഷം സ്‌പെഷ്യൽ ബ്രാഞ്ചാണ് യാത്രാനുമതി നൽകുക. അനുമതി ലഭിക്കുന്ന മുറക്ക് അപേക്ഷകന്റെ മൊബൈൽ ഫോണിലേക്ക് ഒടിപി വരികയും അനുമതി പത്രം ഫോണിൽ തന്നെ ലഭ്യമാവുകയും ചെയ്യും. ഇതുപയോഗിച്ച് മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ.

മരണം, ആശുപത്രി ആവശ്യം, അടുത്ത ബന്ധുവിന്റെ വിവാഹം തുടങ്ങിയ അത്യാവശ്യങ്ങൾക്കാണ് പാസ് അനുവദിക്കുക. ദിവസ വേതനക്കാർ, വീട്ടുജോലിക്കാർ എന്നിവർക്കും അപേക്ഷിക്കാം. നേരിട്ടോ തൊഴിലുടമ വഴിയോ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആശുപത്രി ജീവനക്കാർ, മാദ്ധ്യമ പ്രവർത്തകർ തുടങ്ങി അവശ്യ സേവന വിഭാഗങ്ങൾക്ക് പാസില്ലാതെയും യാത്ര ചെയ്യാം.

ഓൺലൈൻ സംവിധാനം ലഭ്യമാകുന്നത് വരെ സത്യപ്രസ്‌താവനയോ തിരിച്ചറിയൽ കാർഡുകളോ ഉപയോഗിച്ച് ആളുകൾക്ക് യാത്ര ചെയ്യാവുന്നതാണ്. അടിയന്തരമായി പാസ് ആവശ്യമുള്ളവർക്ക് സ്‌റ്റേഷൻ ഹൗസ് ഓഫീസർമാരെ നേരിട്ട് സമീപിച്ച് പാസിന് അപേക്ഷ നൽകാം. ഇരുവശത്തേക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് യാത്ര തുടങ്ങുന്ന സ്‌ഥലത്തുള്ള സ്‌റ്റേഷൻ ഓഫീസർ തന്നെ നൽകും.

Also Read: നിയന്ത്രണങ്ങൾ ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും; കൊച്ചിയിൽ സ്‌ഥിതി കടുപ്പം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE