വളാഞ്ചേരിയില്‍ വില്‍പനക്കായി സൂക്ഷിച്ച വിദേശ മദ്യം പിടികൂടി

By Staff Reporter, Malabar News
liquor-seized-kannur
Representational Image
Ajwa Travels

മലപ്പുറം: വളാഞ്ചേരി ബാറിന് സമീപത്തുള്ള സ്വകാര്യ കെട്ടിടത്തിലെ മുറിയില്‍നിന്ന് വില്‍പനക്കായി സൂക്ഷിച്ച 1143 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടികൂടി. സംഭവത്തിൽ കോട്ടയം മീനച്ചില്‍ താലൂക്കില്‍ പൂഞ്ഞാര്‍ സ്വദേശി കല്ലിക്കല്‍ വീട്ടില്‍ ജെന്‍സണ്‍ മാത്യുവിനെ (37) എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടർ ബി സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തു.

വളാഞ്ചേരിയിലെ ബാറിന് സമീപം അനധികൃത മദ്യവില്‍പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് തിരൂര്‍, കുറ്റിപ്പുറം സര്‍ക്കിള്‍ എക്‌സൈസ് സംഘം സംയുക്‌തമായി നടത്തിയ റെയ്‌ഡിലാണ് മദ്യം പിടികൂടിയത്.

ലോക്ക്ഡൗണ്‍ കാലത്ത് അവധി ദിവസങ്ങളിലും ബാറിന് സമീപമുള്ള കെട്ടിടത്തില്‍ മദ്യം വില്‍ക്കാറുണ്ടെന്ന് ബോധ്യപ്പെട്ടതായും കൂടുതല്‍ അന്വേഷണം നടത്തുമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടർ വ്യക്‌തമാക്കി.

പ്രിവന്റീവ് ഓഫിസര്‍മാരായ പി ലതീഷ്, യൂസഫലി, കുഞ്ഞാലന്‍കുട്ടി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ ഷിബു ശങ്കര്‍, പിഇ സുനീഷ്, നിതിന്‍ മാധവന്‍, മുഹമ്മദലി, ധനേഷ്, ഡബ്ള്യുസിഇഒ ഇന്ദുദാസ്, ഡ്രൈവര്‍ ശിവകുമാര്‍ എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.

Malabar News: മിഠായി തെരുവിൽ ഇന്ന് വഴിയോര കച്ചവടത്തിന് അനുമതിയില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE