മിഠായി തെരുവിൽ ഇന്ന് വഴിയോര കച്ചവടത്തിന് അനുമതിയില്ല

By Desk Reporter, Malabar News
Street vendors in SM-Street
Representational Image
Ajwa Travels

കോഴിക്കോട്: മിഠായി തെരുവിലെ വഴിയോര കടകൾ ഇന്ന് തുറന്നു പ്രവര്‍ത്തിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് പോലീസിന്റെ നിര്‍ദ്ദേശം. വഴിയോരത്ത് കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകൾ ഒഴിപ്പിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ എവി ജോർജ് മുന്നറിയിപ്പ് നൽകി.

അതേസമയം, കടകൾ തുറക്കാൻ അനുമതി ആവശ്യപ്പെട്ട് വഴിയോര കച്ചവടക്കാർ സിറ്റി പോലീസ് കമ്മീഷണറെ കാണാൻ തീരുമാനിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് കടകൾ തുറക്കാൻ അനുമതി നൽകണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.

കഴിഞ്ഞ ദിവസം മിഠായി തെരുവിൽ കച്ചവടം നടത്തിയ വഴിയോര കച്ചവടക്കാരെ പോലീസ് എത്തി ഒഴിപ്പിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായായിരുന്നു പോലീസ് നടപടി. കർശന നടപടി ഉണ്ടായിട്ടും മിഠായിത്തെരുവിൽ വഴിയോര കച്ചവടക്കാർ സജീവമാണ്. ഇത് മൂലം ഇന്നലെ താരതമ്യേന നല്ല തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്.

Most Read:  പള്ളിയിൽ പ്രവേശനം 40 പേർക്ക് മാത്രം; ഇളവിൽ അവ്യക്‌തതയെന്ന് സാദിഖലി ശിഹാബ് തങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE