പാലക്കാട്: നിയമസഭാ മണ്ഡലത്തില്‍ മുന്‍ ഡിസിസി പ്രസിഡണ്ടിനെ സ്ഥാനാർഥിയാക്കാന്‍ സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ നീക്കം. ഇടത് സ്വതന്ത്രനായി എവി ഗോപിനാഥ് മൽസരിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് എവി ഗോപിനാഥുമായി സിപിഐഎം നേതൃത്വം ചര്‍ച്ച നടത്തിയെന്നാണ് സൂചന.
ജില്ലയിലെ പ്രമുഖനായ സിപിഐഎം എംഎല്‍എയാണ് എവി ഗോപിനാഥുമായുള്ള ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് അകല്‍ച്ചയിലാണ് എവി ഗോപിനാഥ്. സിപിഐഎം പിന്തുണയോടെ മൽസരിക്കുമെന്ന വാര്‍ത്ത എവി ഗോപിനാഥ് തള്ളിയുമില്ല.
താന്‍ നിലവില്‍ കോണ്ഗ്രസുകാരൻ ആണെന്നും നാളെ എന്താണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ആയിരുന്നു ഗോപിനാഥിന്റെ പ്രതികരണം. ആത്മാര്‍ഥമായ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു ഇതുവരെ. ഇനിയുള്ള കാര്യം എങ്ങനെന്ന് പറയാനാകില്ല. ശരിയെന്ന് തോന്നുന്നത് ചെയ്യും- എവി ഗോപിനാഥ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Malabar News: കണ്ണൂരിൽ വിദ്യാർഥിക്ക് നടുറോഡിൽ വെച്ച് ഓട്ടോ ഡ്രൈവറുടെ മർദ്ദനം