മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി മനോഹർ ജോഷി അന്തരിച്ചു

2002-2004 കാലത്ത് ലോക്‌സഭാ സ്‌പീക്കറായും സേവനമനുഷ്‌ഠിച്ചു.

By Trainee Reporter, Malabar News
Manohar Joshi
മനോഹർ ജോഷി
Ajwa Travels

മുംബൈ: ലോക്‌സഭാ മുൻ സ്‌പീക്കറും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ആയിരുന്ന മനോഹർ ജോഷി അന്തരിച്ചു. 86 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു മരണം. ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് ബുധനാഴ്‌ചയാണ് ഇദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

1995-1999 കാലഘട്ടത്തിൽ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ആയിരുന്നു. ശിവസേനയിൽ നിന്ന് മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്‌തിയായിരുന്നു ഇദ്ദേഹം. 1999ൽ ശിവസേന ടിക്കറ്റിൽ മുംബൈ നോർത്ത് സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മൽസരിച്ച് എംപിയായി. 2002-2004 കാലത്ത് ലോക്‌സഭാ സ്‌പീക്കറായും സേവനമനുഷ്‌ഠിച്ചു.

1937 ഡിസംബർ രണ്ടിന് മഹാരാഷ്‌ട്രയിലെ റയിഗാദ് നന്ത്‌വിയിലാണ് ജനിച്ചത്. മുംബൈയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ മനോഹർ ജോഷി അധ്യാപകനായിരുന്നു. 1967ലാണ് രാഷ്‌ട്രീയ പ്രവേശനം. 40 വർഷത്തോളം ശിവസേനയുടെ ഭാഗമായി പ്രവർത്തിച്ചു. മുംബൈ മുനിസിപ്പൽ കൗൺസിലർ, മുംബൈ മേയർ, പ്രതിപക്ഷ നേതാവ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് ശിവജി പാർക്കിലാണ് സംസ്‌കാരം.

Most Read| ഇലക്‌ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE