മഹാരാഷ്‍ട്ര മുന്‍ മന്ത്രി കൃപാശങ്കര്‍ സിങ് ബിജെപിയിൽ ചേർന്നു

By Syndicated , Malabar News
Kripashankar_Singh
Ajwa Travels

മുംബൈ: മഹാരാഷ്‍ട്ര മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൃപാശങ്കര്‍ സിങ് ബിജെപിയിലേക്ക് ചേക്കേറി. മുംബൈ നരിമാന്‍ പോയിന്റിലെ ബിജെപി ഓഫിസില്‍ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത പാട്ടീലിന്റെയും സാന്നിധ്യത്തിലാണ് കൃപാശങ്കര്‍ ബിജെപിയിൽ അംഗത്വമെടുത്തത്.

ദീര്‍ഘകാലം മുംബൈ കോണ്‍ഗ്രസ് അധ്യക്ഷനും മൂന്നു തവണ മന്ത്രിയുമായിരുന്നു കൃപാശങ്കര്‍. മുംബൈ രാഷ്‌ട്രീയത്തിലെ വലിയ നേതാവാണ് കൃപാശങ്കറെന്നും അദ്ദേഹത്തിന് എന്ത് ചുമതല നല്‍കുമെന്ന കാര്യം പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും ബിജെപി നേതാവ് മാധവ് ഭണ്ഡാരി പറഞ്ഞു.

Read also: ഫസല്‍ വധക്കേസ് തുടരന്വേഷണം; വൈകിയെത്തിയ നീതിയെന്ന്​ പി ജയരാജൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE