കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ ബിജെപിയിലേക്ക്

By Trainee Reporter, Malabar News
ജിതിൻ പ്രസാദ രാഹുൽ ഗാന്ധിയോടൊപ്പം
Ajwa Travels

ന്യൂഡെൽഹി: കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ ബിജെപിയിലേക്ക്. ഉത്തർപ്രദേശിൽ നിന്ന് രണ്ടുതവണ ലോക്‌സഭയിലെത്തിയ പ്രസാദ, കോൺഗ്രസ് നേതാവ് ജിതേന്ദ്ര പ്രസാദയുടെ മകനാണ്. മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയുടെയും പിവി നരസിംഹറാവുവിന്റേയും രാഷ്‌ട്രീയ ഉപദേഷ്‌ടാവായി സേവനം അനുഷ്‌ഠിച്ചിരുന്നയാളാണ് ജിതേന്ദ്ര പ്രസാദ്.

പ്രസാദയുടെ വരവോടെ ഉത്തർപ്രദേശിലെ ബ്രാഹ്‌മണ സമൂഹത്തിൽ ശക്‌തമായ സ്വാധീനം ചെലുത്താൻ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടലുകൾ. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എതിർ ചേരിയിലുള്ള പരമാവധി നേതാക്കളെ തങ്ങളുടെ പാളയത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായാണ് പ്രസാദയുടെ കൂടുമാറ്റമെന്നാണ് വിലയിരുത്തൽ.

Read also: മലയാളത്തിന് വിലക്ക്; വിവാദ സർക്കുലറിൽ മാപ്പ് പറഞ്ഞ് ഡെൽഹി ആശുപത്രി നഴ്‌സിങ് സൂപ്രണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE