ബിജെപിയിലേക്ക് സ്വാഗതം; ജിതിന്‍ പ്രസാദയെ അഭിനന്ദിച്ച് ജ്യോതിരാദിത്യ സിന്ധ്യ

By Syndicated , Malabar News
jyotiraditya-scindia
Ajwa Travels

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ ജിതിന്‍ പ്രസാദയെ അഭിനന്ദിച്ച് ബിജെപി. നേതാവും രാജ്യസഭാ എംപിയുമായ ജ്യോതിരാദിത്യ സിന്ധ്യ. ജിതിന്‍ തനിക്ക് സഹോദരൻ ആണെന്നും അദ്ദേഹത്തിന്റെ തീരുമാനത്തിൽ അഭിനന്ദനം അറിയിക്കുന്നുവെന്നും സിന്ധ്യ പറഞ്ഞു.

“എന്റെ ചെറിയ സഹോദരനെ പോലെ കാണുന്ന വ്യക്‌തിയാണ് ജിതിന്‍. ബിജെപിയിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. ഇപ്പോള്‍ എടുത്ത ഈ തീരുമാനത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു”- സിന്ധ്യ പറഞ്ഞു.

ഉത്തർപ്രദേശിൽ നിന്ന് രണ്ടുതവണ ലോക്‌സഭയിലെത്തിയ പ്രസാദ, കോൺഗ്രസ് നേതാവ് ജിതേന്ദ്ര പ്രസാദയുടെ മകനാണ്. മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയുടെയും പിവി നരസിംഹറാവുവിന്റേയും രാഷ്‌ട്രീയ ഉപദേഷ്‌ടാവായി സേവനം അനുഷ്‌ഠിച്ചിരുന്നയാളാണ് ജിതേന്ദ്ര പ്രസാദ്.

ഇന്ന് ഉച്ചക്ക് പീയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലാണ് ജിതിന്‍ പ്രസാദ ബിജെപിയിൽ ചേർന്നത്. പ്രസാദയുടെ വരവോടെ ഉത്തർപ്രദേശിലെ ബ്രാഹ്‌മണ സമൂഹത്തിൽ ശക്‌തമായ സ്വാധീനം ചെലുത്താൻ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടലുകൾ.

Read also: മുംബൈയില്‍ കനത്ത മഴയും വെള്ളക്കെട്ടും; റെഡ് അലര്‍ട് പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE