അശോക് ദിന്‍ഡ ബിജെപിയില്‍ ചേർന്നു

By Syndicated , Malabar News
ashok-dinda
Ajwa Travels

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അശോക് ദിന്‍ഡ ബിജെപി അംഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോ, ബംഗാള്‍ ബിജെപി വൈസ് പ്രസിഡണ്ട് അര്‍ജുന്‍ സിങ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ വച്ചായിരുന്നു ദിന്‍ഡ ബിജെപിയില്‍ ചേര്‍ന്നത്.

കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് ദിന്‍ഡ അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 13 ഏകദിനങ്ങളിലും 9 ട്വന്റി-20കളിലും ഇന്ത്യൻ കുപ്പായമണിഞ്ഞ താരം ബംഗാളിനായും ഗോവക്കായും രഞ്‌ജി ട്രോഫിയിലും കളിച്ചു. 5 ടീമുകൾക്കായി ഐപിഎല്ലിലും ദിൻഡ കളിക്കളത്തിൽ ഇറങ്ങിയിരുന്നു.

നേരത്തെ മറ്റൊരു മുന്‍താരം മനോജ് തിവാരി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുത്ത ചടങ്ങളില്‍ വെച്ചാണ് തിവാരി ഔദ്യോഗികമായി പാര്‍ട്ടിയുടെ ഭാഗമായത്.

Read also: രാഹുലിന്റെ വിവാദ പരാമർശത്തിൽ കപിൽ സിബൽ; ആർക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങൾക്ക് അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE