മുഖ്യമന്ത്രിയുടെ കട്ടൗട്ടിൽ നിന്ന് വെട്ടിമാറ്റിയ തലഭാഗവും സ്‌റ്റീൽ ബോംബും കണ്ടെത്തി

By News Desk, Malabar News
Ajwa Travels

കണ്ണൂര്‍: മമ്പറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടില്‍ നിന്ന് വെട്ടിമാറ്റിയ തല ഭാഗവും സ്‌റ്റീൽ ബോംബും കണ്ടെത്തി. നാല് ബോംബുകളും കട്ടൗട്ടിന്റെ തല ഭാഗവും ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ബോംബ് നിർമ്മാണ സാമഗ്രികളും സമീപത്ത് നിന്നും കണ്ടെടുത്തു.

മമ്പറം ടെലഫോൺ എക്‌സ്ചേഞ്ചിന് പിറക് വശത്താണ് ഇവ കണ്ടെത്തിയത്. മമ്പറത്ത് സ്‌ഥാപിച്ചിരുന്ന പിണറായി വിജയന്റെ കട്ടൗട്ടില്‍ നിന്നാണ് തല ഭാഗം വെട്ടി മാറ്റിയത്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎമ്മിന്റെ ആരോപണം.

തോൽക്കുമെന്ന് ആയപ്പോൾ വലതുപക്ഷ ശക്‌തികൾ മനപ്പൂർവ്വം പ്രകോപനം സൃഷ്‌ടിക്കുകയാണ്. കട്ടൗട്ടിന്റെ തല വെട്ടിയവരുടെ വികൃത മനസും ദുഷ്‌ട ചിന്തയുമാണ് തെളിഞ്ഞു കാണുന്നതെന്നും പ്രകോപനം സൃഷ്‌ടിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും സിപിഎം ജില്ല സെക്രട്ടറി എംവി ജയരാജൻ പ്രതികരിച്ചിരുന്നു.

Malabar News: ലീഗ് നേതാവിന്റെ മകന് നേരെ ആക്രമണം; 5 എസ്‌ഡിപിഐ പ്രവർത്തകർക്ക് എതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE